Chapter Title : ആത്മസഖി [ജിബ്രീൽ]
ഇനി ടാസ്ക്കുകളാണ് പേരു വായിക്കുന്ന ആളുകൾ ഇവിടെ വന്ന് സീനിയേഴ്സ് പറയുന്ന ടാസ്ക്ക് ചെയ്യണം ” മിന്നു ഉണ്ടാക്കിയ പ്രശ്നം പതിയെ ഒന്നടങ്ങിയതും ആങ്കർ അറിയിച്ചു
“സന ബഷീർ ........ ബിബിഎ ഫിനാൻസ് ആൻഡ് അമീൻ സൽമാൻ ബികോം ഫിനാൻസ് ”മൈക്കിലൂടെ അടുത്ത പേരുകൾ മുഴങ്ങി
സലു സ്റ്റേജിലെത്തിയിട്ടും അവന്റെ ഒപ്പം വിളിച്ച മറ്റേയാൾ വന്നിട്ടില്ല
“സന ബഷീർ ........” വീണ്ടും ആ പേര് പറയപ്പെട്ടു
രണ്ടാമത്തെ വരിയിൽ നിന്നും ഇളം ചുവപ്പ് ചുരിദാർ ധരിച്ചൊരു പെൺകുട്ടി എഴുന്നേറ്റു അവളുടെ മുഖത്ത് മുഴുവൻ പരിഭ്രമവും പേടിയും നിറഞ്ഞിട്ടുണ്ട്.
അവൾ വളരെ മെല്ലെ നടന്ന് നടന്ന് സ്റ്റേജിലെത്തി
“ അപ്പോ ഇവർക്കുള്ള ടാസ്ക്കിതാണ്,” ആങ്കർ ഒന്നു നിർത്തി
“ഇവനൊരു പാട്ട് പാടും അതിനനുസരിച്ച് ഇവൾ ഡാൻസ് കളിക്കണം, പാട്ട് 'ഏഴി മല പൂഞ്ചോല ....' ”
സലു മൈക്കെടുത്ത് പാടാൻ തുടങ്ങി പക്ഷേ സന നിന്നിടത്തു നിന്ന് ഒരടി അനങ്ങിയില്ല
“എന്താ ഇത്...... മര്യാദക്ക് ഡാൻസ് കളിക്കടി ” സ്റ്റേജിൽ അഭിനവിന്റെ അലർച്ച അലയടിച്ചു
പെട്ടന്ന് തന്നെ ഞെട്ടി തരിച്ച സന ഡാൻസ് കളിക്കാൻ തുടങ്ങി,ഡാൻസെന്ന് പറയാൻ കഴിയില്ല കയും കാലും അങ്ങോട്ടും ഇങ്ങോട്ടുമിട്ട് ആട്ടുന്നു. ഇടക്കിടക്ക് അവൾ അവളുടെ കണ്ണീർ തുടക്കുന്നുമുണ്ട്
സലു പാടി അവസാനിപ്പിച്ചു.
സന അപ്പോഴും കരഞ്ഞോണ്ടിരിക്കുകയാണ്
അപ്പോഴേക്ക് സീനിയേഴ്സ് ഒരു വലിയ പേപ്പർ മാല കൊണ്ടു വന്ന് സലുവിനെയും സനയെയും ചേർത്ത് നിർത്തി ഇട്ടു കൊടുത്തു
താഴെ നിന്നും കൂക്കി വിളികളും ആർപ്പു വിളികളും ഉയർന്നു.
തന്റെ അടുത്തു നിൽക്കുന്നവളുടെ തേങ്ങൽ സുലുവിന് കേൾക്കാം. സുലുവിനവളോട് പാവം തോന്നി.
“ ആ........ ഇനി പൊക്കോ......”
അത് കേട്ട് ഉടനെ കഴുത്തിൽ മാലയുണ്ടെന്നോ ർക്കാതെ അവൾ ഓടി പോവാൻ ശ്രമിച്ചു പക്ഷേ അടുത്ത നിമിഷം അവൾ പുറകോട്ടു മലച്ചു
അവൾ നിലം പതിക്കുന്നതിനു മുമ്പ് തന്നെ സലു അവളെ ഒറ്റ കയ്യിൽ താങ്ങിയിരുന്നു.
സലു അവളെ ഒറ്റ കൈ കൊണ്ടു തന്നെ ഉയർത്തി, അവന്റെ കൈ അപ്പോഴും അവളുടെ അരയിലായിരുന്നു
ഞെട്ടലിൽ നിന്ന് ആദ്യം ബോധം
💬 Comments
View all comments