0%

Chapter Title : ആത്മസഖി [ജിബ്രീൽ]

Author : Kambikathakal Read All Parts 139

വന്ന സന അവന്റെ കൈ തട്ടി മാറ്റി ഓടി പോയി

സലു അമ്പരന്നു പോയി. പതിയെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയുമായി അവൻ സ്റ്റേജിൽ നിന്നിറങ്ങി

&&&&&&&&&&&&&&&&&&&&&&&&&&&&&

കോളേജ് കഴിഞ്ഞ് സലുവും മിന്നുവും റാഷിയും കുറച്ച് സൂര്യാസ്തമയം കാണാൻ വേണ്ടി ബീച്ചിലെത്തി

“അതാ ..... പെണ്ണല്ലെ ......” ബീച്ചിലെ മണലിലിരുന്ന് ഐസ്ക്രീം തിന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് റാഷി ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടിയത്

മിന്നുവും സലുവും ഒരുമിച്ച് അവിടേക്ക് നോക്കി

അവിടെ കുറച്ചു പെൺകുട്ടികൾ തിരയിൽ കളിക്കുന്നുണ്ട്. അവരിൽ നിന്നും കുറച്ചു മാറി സന തിരകളെ നോക്കി ഇരിക്കുന്നു അവൾ കരയുകയാണെന്ന് ഇടക്കിടക്ക് കണ്ണ് തുടക്കാൻ വേണ്ടി ഉയർത്തുന്ന അവളുടെ കൈകൾ സാക്ഷ്യ പെടുത്തുന്നു

മറുപടിയായി മിന്നു ഒന്നു മൂളി, സലു മറുപടിയൊന്നും പറഞ്ഞില്ല

“ഇവളെന്തിനാ ഇങ്ങനെ കിടന്ന് മോങ്ങുന്നത്..... ” റാഷിയാണത് ചോദിച്ചത്

“എനിക്കെങ്ങനെ അറിയാം ......” മിന്നു അവനെ നോക്കി കണ്ണുരുട്ടി

“സോറി ...... ഞാനൊരാത്മകഥം പറഞതാ .....” റാഷി സൈക്കിളിൽ നിന്നും വീണ ഒരു ചിരി ചിരിച്ചു

“നീ എങ്ങോട്ടാ .......” അവര് സംസാരിക്കുന്നതിനിടയിൽ എഴുന്നേറ്റ സലുവിനോട് മിന്നു ചോദിച്ചു

“ഞാന് അവളോട് ഒരു സോറി പറഞ്ഞു വരാം......”

“എന്തിന് .....” റാഷിയുടെ മുഖത്ത് അത്ഭുതം

“ഇനി ഞാൻ കാരണമാണെങ്കിലോ കരയുന്നത് .....”

“നീ കാരണോ .....” മിന്നു അമ്പരന്നു

“ രാവിലത്തെ പരിപാടി കാരണമാണെങ്കിലോ ന്ന് .....” സലു വ്യക്തമാക്കി

“അതിന് നീ ഒന്നും ചെയ്തില്ലല്ലോ ......”- റാഷി

“ഇല്ലാ ..... പക്ഷേ ഒരു സോറി പറഞ്ഞേക്കാം ” എന്നു പറഞ്ഞ് സലു മുന്നോട്ട് നടന്നു

“ഡാ .......നിക്ക് ഞങ്ങളുണ്ട് ” അവന്റെ പുറകെ അവരും വച്ച് പിടിച്ചു

“ എസ്ക്യൂസ്മി ”

പുറകിൽ നിന്നും ശബ്ദം കേട്ട സന തിരിഞ്ഞു നോക്കി,പുറകിൽ നിൽക്കുന്ന സലുവിനെയും മിന്നുവിനെയും കണ്ട് അവൾ ഒന്ന് ഞെട്ടി.

“എന്തിനാ കരയുന്നെ......” സലുവാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്

“രാവിലത്തെ സംഭവത്തിന്റെ പേരിലാണെങ്കിൽ കരയേണ്ട സീനിയേഴ്സിനെ വെറുപ്പിക്കണ്ടന്ന് വിചാരിച്ച് ചെയ്തതാണ്. പിന്നെ അതൊക്കെയൊരു തമാശയാക്കി എടുത്താൽ മതി ” അവളുടെ കയ്യിൽ നിന്നും മറുപടിയൊന്നും

💬 Comments

View all comments