Chapter Title : ആട്ടം [Mausam Khan Moorthy]
കൂളായും കംഫർട്ടബിളായും എനിക്കരികിൽ നിന്നു എന്നത് എന്നിൽ ആഹ്ലാദമുണ്ടാക്കി.അവളെന്നെ വിശ്വസിക്കുകയും ഇഷ്ടപ്പെടുകയും സ്വന്തം ആളായി കണക്കാക്കുകയും ചെയ്യുന്നു എന്നാണല്ലോ അതിനർത്ഥം. മറിച്ചായിരുന്നെങ്കിൽ അവളെനിക്കരികെ നിന്നും ഭയത്തോടെ ഓടി മറഞ്ഞേനേ.
ഞാൻ ബാഗിൽ നിന്നും ഓഫിസിൽ ഉപയോഗിക്കുന്ന കോട്ടെടുത്തു.അത് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു:
"നീ ഒരു പാവം പെണ്ണായതുകൊണ്ട് നിന്നെ ഞാൻ വലിയൊരു നാണക്കേടിൽ നിന്നും രക്ഷിക്കുകയാണ്.ഈ കോട്ടിട്ടാൽ അര വരെ കവർ ചെയ്യാം."
"അപ്പോൾ അരക്ക് കീപ്പോട്ടോ ?"-കോട്ട് വാങ്ങിക്കൊണ്ട് അവളൊരു ചിണുങ്ങലോടെ ചോദിച്ചു.
"ബാഗുകൊണ്ട് മറച്ചുപിടിക്കണം.താഴെ കാറുവരെയെത്തിയാൽ പോരേ?പിന്നെ കുഴപ്പമില്ലല്ലോ.."
"ശരിയാണ്.നിനക്ക് ബുദ്ധിയുണ്ട്.ബുദ്ധിക്കുള്ള സമ്മാനം ഞാൻ തരുന്നുണ്ട്"-അവളെന്റെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു.എൻറെ മനസ്സ് കുളിർത്തു.അവളുമൊത്തുള്ള കിടപ്പ് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞെന്ന് എൻറെ മനസ്സ് എന്നോട് മന്ത്രിച്ചു.
ഞങ്ങൾ പുറത്തിറങ്ങി.ലിഫ്റ്റ് വഴി താഴെയെത്തി.അവൾ ഓടിച്ചെന്ന് അവളുടെ കാറിൽ കയറി.
"റെസ്റ്റോറന്റിൽ പോക്ക് നടക്കില്ലെന്ന് കരുതി ഒന്നിച്ച് ഭക്ഷണം കഴിക്കാതെ പിരിയേണ്ട.പതിവുകൾ തെറ്റിക്കരുതല്ലോ.നീ കാറിലോട്ട് കയറ്.നമുക്ക് എൻറെ ഫ്ലാറ്റിൽ പോകാം.അവിടെനിന്നും ഭക്ഷണം കഴിക്കാം"
"ഫ്ലാറ്റിൽ വന്നാൽ നീ എന്ത് തരും ?"-ഞാൻ അർഥം വെച്ച് ചോദിച്ചു.അവളൊരു പഞ്ചാരച്ചിരിയോടെ എന്നെ നോക്കി.പിന്നെ പറഞ്ഞു :
"ഫ്രിഡ്ജിൽ ചിക്കനിരിപ്പുണ്ട്.ഫ്രൈ ചെയ്യാം.പിന്നെ ന്യൂഡിൽസുണ്ടാക്കാം.നല്ല ഷെയ്ക്കും റെഡിയാക്കാം.എന്താ പോരെ ?"
"ശരി."-ഞാൻ കാറിൽ കയറി.
"കഴിച്ചു കഴിഞ്ഞ് നീ എന്നെ ഇവിടെത്തന്നെ കൊണ്ടുവിടണം.എൻറെ കാറ് അനാഥപ്രേതം പോലെ ഇവിടെ കിടക്കുകയാണ്."- ഞാൻ പറഞ്ഞു.
"കഴിച്ചു കഴിഞ്ഞിട്ടല്ലേ..അതപ്പോൾ നോക്കാം."-അവളിതും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു.പിന്നെ നല്ല വേഗത്തിൽ ഡ്രൈവ് ചെയ്തു.വഴി വിജനമായിരുന്നു.ചെറിയ തോതിൽ മഴ ചാറാൻ തുടങ്ങി. 'ഷാമിയാന'യിലേക്ക് വിളിച്ച് ഞാൻ ബുക്കിങ് ക്യാൻസൽ ചെയ്തു.
💬 Comments
View all comments