Chapter Title : ആട്ടും തോലിട്ട ചെന്നായ 1 [Caraxes]
രണ്ടാഴ്ച മുൻപ് ഇവിടെ നിന്നും കുറച്ചു മാറിയുള്ള ഒരു വീട്ടിൽ മോഷണം നടന്നത് മോൻ അറിഞ്ഞില്ലേ? പത്രത്തിൽ ഒക്കെ ഉണ്ടായിരുന്നല്ലോ അത്.”
“അയ്യോ….!
ആന്റി എന്നാൽ രാത്രിയൊക്കെ വാതിൽ നല്ലോണം അടച്ചിട്ടിട്ട് കിടന്നാൽ മതിട്ടോ. ഇന്നത്തെ കാലത്ത് ചിലവർ എന്ത് ഉദ്ദേശത്തോടെയാണ് മോഷ്ടിക്കാൻ കയറുന്നത് എന്നൊന്നും പറയാൻ പറ്റില്ല.”
“മ്മ്….അതെയതെ….ഏട്ടനും എന്നോട് അത് തന്നെയാ പറഞ്ഞെ….
അല്ല? പറഞ്ഞ പോലെ വിശാൽ അവിടെ ഒറ്റക്കല്ലേ താമസിക്കുന്നെ?”
“അഹ് അതെ.”
ഞാനത് ചെറിയൊരു നിരാശയോട് കൂടി പറഞ്ഞപ്പോൾ അവരുടെ മുഖത്ത് എന്നോട് ഒരുതരം സഹതാപം തോന്നുന്നത് പോലെയെനിക്ക് തോന്നി.
“മോൻ എന്നാൽ പഠിച്ചു കഴിഞ്ഞ് ഒറ്റക്ക് ഇരിക്കുന്ന സമയത്തൊക്കെ ഇങ്ങോട്ടേക്ക് പോരെ. അതാവുമ്പോൾ കിച്ചുവിനും ഒരു കൂട്ടാവും.”
“ഓ….താങ്ക്സ് ആന്റി…ഞാൻ സമയം കിട്ടുമ്പോളൊക്കെ വരാൻ ശ്രമിക്കാം.
പിന്നെ, ആന്റിക്ക് രാത്രി വല്ല കള്ളൻ എങ്ങാനം കയറിയെന്ന് തോന്നിയാൽ എന്നെ വിളിച്ചാൽ മതി, നമ്മുക്ക് ആ കള്ളനെ ഇടിച്ചു തെറിപ്പിക്കാം.”
എന്റെ ആ മറുപടി കേട്ടതും സീമയാന്റി ഒന്നു ചിരിച്ചു. പക്ഷേ ആ ചിരിയിൽ ഒരു മുതിർന്ന സ്ത്രീയുടെ ഗൗരവത്തേക്കാൾ, തന്റെ ഏകാന്തതയിലേക്ക് വീണുകിട്ടിയ ഏതോ ഒരു ചെറിയ ആശ്വാസത്തിന്റെ നനവാണ് എനിക്ക് കാണാൻ കഴിഞ്ഞത്.
"അതുമതി….. നീ ഇടയ്ക്കൊക്കെ ഇങ്ങോട്ട് വരുന്നത് കിച്ചുവിനും നല്ലതാ" അവർ സ്ലാബിൽ നിന്നും പതുക്കെ മുന്നോട്ട് നടന്ന് അടുക്കളയിലെ ജനൽ പാളികൾ ഒന്നുകൂടി വലിച്ചടച്ചുകൊണ്ട് പറഞ്ഞു.
ജനലിനടുത്തേക്ക് അവർ നീങ്ങി നിന്നപ്പോൾ, പുറത്തെ മങ്ങിയ സന്ധ്യയുടെ വെളിച്ചം വശങ്ങളിൽ നിന്നും അവരുടെ ശരീരത്തിലേക്ക് വന്ന് തട്ടുന്നുണ്ടായിരുന്നു. ആ ഒരു നിമിഷത്തിൽ അവരുടെ മുഖത്ത്
💬 Comments
View all comments