Chapter Title : ആട്ടും തോലിട്ട ചെന്നായ 1 [Caraxes]
ഒരു കുളി പാസ്സാക്കിയ ശേഷം അലമാരയിൽ നിന്നും ഒരു കൈയില്ലാത്ത വെള്ള ടി-ഷർട്ടും, കടും നീല ട്രാക്ക് പാന്റും എടുത്തിട്ടു. ശേഷം മുടിയൊക്കെ ചീകി, ഡ്രസ്സിൽ പെർഫ്യൂം അടിച്ച കഴിഞ്ഞതിനു ശേഷം ഷെൽഫിൽ നിന്നും എന്റെ സ്കൂട്ടറിന്റെ ചാവിയെടുത്തിട്ട് ഞാൻ വീടിന്റെ മുൻവാതിലും ലോക്ക് ചെയ്ത് പുറത്തേക്കിറങ്ങി.
ഞാനിപ്പോൾ കോളേജിന്റെ അടുത്തുള്ള ഒരു വാടക വീട്ടിൽ ഒറ്റക്കാണ് താമസിക്കുന്നത്. എന്റെ യഥാർത്ഥ വീട് കോളേജിൽ നിന്നും കുറയെ ദൂരെയായത് കൊണ്ട് സ്ഥിരം അങ്ങോട്ടും ഇങ്ങോട്ടും യാത്ര ഒടുക്കത്തെ ചടങ്ങായിരിക്കും. അതുകൊണ്ട് +2 കഴിഞ്ഞതിന് ശേഷം ഞാൻ പാർട്ട് ടൈം ജോലി ചെയ്ത് ഉണ്ടാക്കിയ കുറച്ച് പൈസയും, പിന്നെ അച്ഛനോടും പറഞ്ഞ് ഇവിടെയൊരു തരക്കേടില്ലാത്ത ഒരുനില വീട് ഒപ്പിച്ചു.
എനിക്ക് കോളേജിലും നാട്ടിലും അത്ര അടുപ്പം എന്ന് പറയാൻ അധികം ഫ്രണ്ട്‌സ് ഒന്നുമില്ലാത്തത് കൊണ്ട് കഴിഞ്ഞ കുറയെ നാളുകളായി ഞാനിവിടെ തനിച്ചാണ് കഴിയുന്നത്. എന്നിരുന്നാലും ഈയൊരു ഏകാന്തന്തയിൽ എനിക്കൊരുതരം സന്തോഷവും, സമാധാനവും കണ്ടെത്താൻ കഴിയുന്നുണ്ട് എന്നതാണ് ഒരു ആശ്വാസം.
********
എന്റെ വാടക വീട്ടിൽ നിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കിച്ചുവിന്റെ വീട്ടിലേക്ക്. അതുകൊണ്ട് സ്കൂട്ടർ എടുത്ത് രണ്ട് തിരി തിരിച്ചപ്പോഴേക്കും അവരുടെ വീടിന്റെ മുൻപിൽ ഞാൻ എത്തി.
വലിയ ഗേറ്റും, വെള്ളയും മാർബിളും കൊണ്ട് പൊതിഞ്ഞ ചുറ്റുമത്തിനുള്ളിൽ ആഡംബരത്തോടെ നിൽക്കുന്ന നല്ലൊരു മോഡേൺ രണ്ട് നില വീടായിരുന്നു അവരുടേത്.
ഗേറ്റിന്റെ മുൻപിൽ എത്തിയ അകത്തേക്ക് കയറി ചെല്ലാതെ, ഞാൻ മൊബൈൽ ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു ഒന്ന് പുറത്തേക്ക് വരാൻ പറഞ്ഞു.
അതല്ലേ ഒരു
💬 Comments
View all comments