0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 1 [Caraxes]

Author : kkstories Read All Parts 9.2K

മര്യാദ?

ശേഷം ഒരു മിനിറ്റ് കഴിഞ്ഞ് അവനെത്തി.

​"അഹ്…..ഞാൻ പുറത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ട് നോക്കാൻ വരുവായിരിന്നു….” ഗേറ്റിനു പുറത്ത് സ്കൂട്ടർ നിർത്തിയിട്ടിരുന്ന എന്നെ കണ്ട് കിച്ചു അകത്തുനിന്നും നടന്നു വന്നു.

“അഹ്…നീ ഇവിടെ എന്തായിരുന്നു പരുപാടി?” ഞാൻ ചോദിച്ചു.

“ഒരുപരിപാടിയുമില്ല എന്റെ ബ്രോ, ഞാൻ ആകെ ബോറടിച്ചു ഇരിക്കുകയായിരുന്നു…അപ്പോഴാ ഞാൻ നിന്നെ വിളിച്ചേ…എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ സുഹൃത്ത് എന്ന് നിലക്ക് നീ മാത്രമല്ലെടാ ഒള്ളു.”

​"ഹ്മ്മ്….അതെനിക്കും അങ്ങനെ തന്നെയല്ലേ…അതുകൊണ്ടാ ഞാൻ കേട്ട പാതി കേൾക്കാത്ത പാതി വണ്ടിയുമെടുത്ത് ഇങ്ങോട്ടേക്ക് ഇറങ്ങിയത്" ഞാൻ മുഖത്ത് ഒരു നിഷ്കളങ്കമായ ചിരി വരുത്തികൊണ്ട് പറഞ്ഞു.

​"....എന്നാൽ വായോ, നമ്മുക്ക് ഒരു മാച്ച് ഇ-ഫുട്ബോൾ ഒക്കെ കളിച്ചു ഇരിക്കാം."

​"ഇ-ഫുട്ബോളോ?…. ഒരു മിനിറ്റ്..…" ഞാൻ പാന്റിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു. ചാർജ് നോക്കിയപ്പോൾ 87 ശതമാനം ഉണ്ട്.

​"അയ്യോ, എന്റെ ഫോണിൽ ചാർജ് കുറവാടാ," ഞാൻ വളരെ സ്വാഭാവികമായി നുണ പറഞ്ഞു.

"എടാ കിച്ചു, അല്ലെങ്കിൽ അത് ചെയ്യണ്ട, തത്കാലം നമ്മുക്ക് നിന്റെ റൂമിലെ ടിവിയിൽ ഇരുന്ന് വല്ല പുതിയ സീരീസും കാണാം. അതെങ്ങനെയുണ്ട്? ഏഹ്?"

കിച്ചു ഒരു നിമിഷം അവിടെ നിന്ന് ആലോചിച്ചു.

​"അഹ് എങ്കിൽ നമ്മുക്ക് 'ഗെയിം ഓഫ് ത്രോൺസ്' കണ്ടാലോ? ഞാൻ കുറെ നാളായി കാണണം എന്ന് വിചാരിച്ചിരിക്കുകയാണ് അത്.” കിച്ചു ആവേശത്തോടെ ചോദിച്ചു.

​"ഓക്കെടാ സെറ്റ്! നീ എന്നാൽ ഒരു കാര്യം ചെയ്യ്, എന്റെ വണ്ടിയുമെടുത്ത് ജംഗ്ഷനിലെ ബേക്കറി വരെ പോയി കഴിക്കാൻ കുറച്ച് ചിപ്സും കോളയുമൊക്കെ വാങ്ങിയിട്ട് വാ.

💬 Comments

View all comments