0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]

Author : kkstories Read All Parts 10.1K

നിർത്തി മറ്റാരെയും ബോധപൂർവ്വം ഉപദ്രവിക്കാതെ ജീവിക്കുന്നവനാണ് യഥാർത്ഥ വിജയ്. സത്യത്തിൽ അങ്ങനെയൊരു മനുഷ്യൻ ആകാനാണ് ഞാൻ ശ്രമിക്കുന്നത്. പക്ഷെ എന്തോ, എന്നെകൊണ്ട് അതങ്ങ് പറ്റുന്നില്ല.

മുറിയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഞാൻ പതിയെ കോണിപടികൾ വഴി താഴെയിറങ്ങി വീടിന്റെ മുൻവാതിൽ തുറന്നിട്ട്‌, മുന്നിലെ ഒരു മോഡേൺ ചാരുകസേര പോലെത്തെ കസേരയിൽ പുറത്തെ പാകത്തിന് വെട്ടി നിർത്തിയിരിക്കുന്ന പുല്ലും, പൂക്കളും, ചെറിയ കളർഫുൾ ചെടുകളുമൊക്കെ അടങ്ങിയ അതിമനോഹരമായ കാഴ്ച്ച കണ്ടുകൊണ്ട് ചാരി കിടന്നു.

ഈ വീട്ടിലെ സൗകര്യങ്ങളും, ഒരു അമ്മ എന്ന നിലയിൽ സീമ ആന്റിയുടെ പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ സത്യം പറഞ്ഞു കഴിഞ്ഞാൽ ഒരു നിമിഷത്തേക്ക് കിച്ചുവിന് പകരം ഞാനായിരുന്നു ഈ വീട്ടിൽ ജനിച്ചത് എന്നൊന്ന് ആഗ്രഹിച്ചുപോയി.

അങ്ങനെയൊരു അഞ്ചു മിനിറ്റ് പുറത്തേക്കും നോക്കിക്കൊണ്ട് ചാരി കിടക്കുമ്പോളായിരുന്നു പിന്നിൽ നിന്നുമൊരു വിളി എന്റെ കാതിൽ വന്നു പതിഞ്ഞത്:

“വിശാൽ?” വളരെ അപ്രതീക്ഷിതമായി ഞാൻ പകുതി തുറന്നിട്ടിരുന്ന മുൻ വാതിൽ തുറന്ന് വീടിന്റെ ഉള്ളിൽ നിന്നും സീമയാന്റി നടന്ന് വന്നിട്ട്, എന്റെ മുന്നിലുള്ള ക്യൂഷൻ വെച്ച വെള്ളയും, മരത്തിന്റെ ഡിസൈനും നിറഞ്ഞ ഒരു തിണ്ണയിൽ അവർ വന്ന് ഇരുന്നു.

“അഹ്, ആന്റി ഉറങ്ങുകയായിരുന്നില്ലേ?”

എന്റെ മുന്നിൽ വന്നിരുന്ന അവരോട് ഞാൻ ചോദിച്ചു.

“ഏയ്‌…ഞാൻ ടെറസിൽ അലക്കിയ തുണികൾ വിരിക്കുകയായിരുന്നു, അപ്പോഴാണ് ആരോ താഴെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അതൊന്ന് വന്നു നോക്കാൻ വന്നതാ, അപ്പോഴാ മോൻ ഇവിടെ ഇരിക്കുന്നത് കണ്ടത്.”

“ഓഹ്…..”

“മ്മ്…..എന്താണ് ഇവിടെ ഒറ്റക്ക് ഇരുന്നൊരു ആലോചന?”

“ഹേയ്, ഒന്നുമില്ല ആന്റി, ഞാൻ ഇവിടെ നിന്നും എന്നന്നേക്കുമായി

💬 Comments

View all comments