Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]
ആന്റിയെയും, കിച്ചുവിനെയും ഒക്കെ വിട്ട് പോകേണ്ടി വന്നാലുള്ള അവസ്ഥ ഓർത്ത് ഒന്ന് ഇരുന്നതാ….”
“ആഹാ, അതെന്തിനാ അങ്ങനത്തെ ഓരോ ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചുകൊണ്ട് ഇരിക്കുന്നത്?”
“ഇല്ലാത്തത് ഒന്നുമല്ല……”
ഞാനത് പറഞ്ഞതും ആന്റിയുടെ മുഖത്ത് കുറച്ച് സീരിയസ് ആയ മുഖംഭാവം വന്ന് ചേർന്നു.
“നീ എന്തുവാ ഈ പറയുന്നേ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.”
അങ്ങനെ അവർ എന്റെ അടുത്ത് ഓരോ കാര്യങ്ങളും ചോദിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ വാടകയുടെ കാര്യവും, ഇന്ന് കാലത്ത് വേണു ചേട്ടൻ വന്ന് പ്രശ്നമുണ്ടാക്കിയതും, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുമൊക്ക ആന്റിയോട് മനസ്സ് തുറന്ന് പറഞ്ഞു.
“സോറി, ഞാനിതൊന്നും ആരോടും പറയണം എന്ന് ഉദ്ദേശിച്ചതല്ല. പക്ഷെ ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായി പോയി.”
“അതിന് മോൻ എന്തിനാ സോറി പറയുന്നേ? ഇതൊക്കെ അടുപ്പകാരോട് തുറന്ന് പറയേണ്ട കാര്യമല്ലേ?” എന്റെ മുഖഭാവത്തിലെയും, സംസാരത്തിലെയും നിരാശ മനസ്സിലാക്കിയ അവർ എന്നെ സമാധാനിപ്പിച്ചു.
“മ്മ്…..”
“ഇപ്പോൾ എന്താ ശരിക്കും പ്രശ്നം? പണമല്ലേ? മോൻ ഈ പ്രായത്തിൽ അതിനെ പറ്റിയോർത്തു വെറുതെ ചിന്തിച്ചു മനസ്സ് വേദനിപ്പിക്കണ്ട. അതിനൊക്കെ ഒരു വഴി ദൈവം തെളിയിച്ചു തരും.”
“ഞാൻ, അടുത്ത മാസം എങ്ങനെയെങ്കിലും ഒപ്പിച്ചു തരാമെന്ന് വേണുച്ചേട്ടനോട് പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കൊരു ഉറപ്പുമില്ല ആന്റി. അച്ഛന്റെ കാര്യം പിന്നെ ഞാൻ പറഞ്ഞല്ലോ. ഇവിടെ കോളേജ് ഫീസും വാടകയും എല്ലാം കൂടി ഒന്നിച്ച് വന്നപ്പോഴാ ആകെ തല പുകഞ്ഞുപോയത്.” വളരെ നിസ്സഹായനായ ഒരു പാവം കുട്ടിയെപ്പോലെ മുഖം താഴ്ത്തിയിരുന്ന് ഞാൻ പറഞ്ഞു.
സത്യം പറഞ്ഞു കഴിഞ്ഞാൽ ഇതൊന്നും എനിക്ക് സീമ ആന്റിയോട് പറയണം എന്നൊരു ആഗ്രഹവും ഉണ്ടായിരുന്നില്ല. പക്ഷെ
💬 Comments
View all comments