0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 2 [Caraxes]

Author : kkstories Read All Parts 10.1K

അവർ പെട്ടെന്ന് പറഞ്ഞു.

“പഠിത്തമൊക്കെ നിർത്തി പോകുന്നതിനെപ്പറ്റി നീ ചിന്തിക്കുക പോലും വേണ്ട. ആ വേണു എന്ന് പറയുന്ന ആൾക്ക് പണമല്ലേ വേണ്ടത്? തൽക്കാലം ഈ മാസത്തെ കാര്യം ഞാൻ നോക്കിക്കൊണ്ട്. മോൻ വെറുതെ അത് കൂടുതൽ ആലോചിച്ചു സ്വയം വിഷമിക്കണ്ട.”

“ഏയ് വേണ്ട ആന്റി, ഞാൻ ഇതൊന്നും ആന്റിയോട് പണം ചോദിക്കാൻ വേണ്ടി പറഞ്ഞതല്ല. ആരോടെങ്കിലും ഇതൊന്ന് തുറന്നു പറഞ്ഞില്ലെങ്കിൽ എന്റെ തല പൊട്ടിപ്പോകുമായിരുന്നു, അതുകൊണ്ട് മാത്രം...” ഞാൻ പെട്ടെന്ന് നിരസിക്കുന്നത് പോലെ മറുപടി നൽകി.

“എനിക്കറിയാം മോനേ, നീ പണം ചോദിച്ചതല്ലെന്ന്. പക്ഷേ ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കുന്നവരല്ലേ യഥാർത്ഥ മനുഷ്യർ? പോരാത്തതിന് നീ എന്റെ കിച്ചുവിന് ഒരു സഹോദരനെപ്പോലെയല്ലേ. സുജിത്തേട്ടൻ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം തന്നെ ഇതൊക്കെ നോക്കിയേനെ. ഇപ്പോൾ ഏട്ടൻ ഇവിടെയില്ലല്ലോ, അതുകൊണ്ട് തൽക്കാലം അയാൾക്ക് കൊടുക്കാനുള്ളത് ഞാൻ തരാം. നീയതും വെച്ച് വാടക കൊടുത്ത് തീർക്ക്.”

“പക്ഷേ ആന്റി... ഇത്രയും വലിയൊരു തുക... ഞാൻ ഇത് എങ്ങനെ തിരിച്ചു തരും?” തികച്ചും നിഷ്കളങ്കനായ ഒരു പയ്യനെപ്പോലെ ഞാൻ ചോദിച്ചു.

“അതിനെക്കുറിച്ചൊന്നും നീ ഇപ്പോൾ ആലോചിക്കേണ്ട. 16000 രൂപയല്ലേ? അതൊന്നും ഓർത്ത് നീ പേടിക്കണ്ട, നീ തത്കാലം ജോലിയൊക്കെ വാങ്ങിച്ചു കയ്യിൽ ഉണ്ടാകുമ്പോൾ തന്നാൽ മതി. ഇനിയിപ്പോൾ തന്നില്ലെങ്കിലും ഒരു കുഴപ്പവുമില്ല.” എന്റെ മുഖത്തേക്ക് നോക്കി വളരെ ആർദ്രമായി അവർ പറഞ്ഞു. ആ കണ്ണുകളിൽ എന്നോടുള്ള വിശ്വാസവും സ്നേഹവും വല്ലാതെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

“എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല ആന്റി….. താങ്ക്സ്….. ശരിക്കും……

നന്ദി…ഒരുപാട് നന്ദി…..”

ഞാൻ വികാരാധീനനായി അവരുടെ

💬 Comments

View all comments