0%

Chapter Title : ആട്ടും തോലിട്ട ചെന്നായ 3 [Caraxes]

Author : kkstories Read All Parts 106.2K

നിനക്കിവിടെ കിടക്കുന്ന വണ്ടിയെടുത്തൂടെ… അതാവുമ്പോൾ അഞ്ജലിയുടെ മുൻപിൽ ഒന്ന് ഷൈൻ ചെയ്യാലോ.”

“ഏത്… ആ കാറോ? ഏയ്‌…അത് ശരിയാവില്ല. മാത്രമല്ല അതിന് അമ്മ സമ്മതിക്കതുമില്ല.”

“അതൊക്കെ നമ്മക്ക് സമ്മതിപ്പിക്കാം. എന്തായാലും നിനക്ക് ഡ്രൈവിംഗ് ലൈസൻസ് ഒക്കെ ഉള്ളതല്ലേ… അപ്പൊ സീനില്ല.”

“അതെങ്ങനെ?”

അവൻ ആശ്ചര്യത്തോടെ ചോദിച്ചു.

“ഞാൻ നിന്റെ ഡ്രൈവിങ്ങിനെ പറ്റി പുകഴ്ത്തി കുറച്ചൊക്കെ പറഞ്ഞ് നോക്കാം. അതോർത്തു മോൻ പേടിക്കണ്ട. ആ കാര്യം ഞാൻ റെഡി ആക്കിക്കോളാം. നീ തത്കാലം നിന്റെ പെണ്ണുമായി കറങ്ങാൻ പോകുന്ന സ്ഥലങ്ങൾ ഒക്കെ പ്ലാൻ ചെയ്ത് നിൽക്ക്.”

ഞാൻ “നിന്റെ പെണ്ണെന്നു” പറഞ്ഞപ്പോൾ ചെക്കന്റെ മുഖത്ത് വിരിഞ്ഞ നാണംകൊണ്ടുള്ള ഒരു ചിരിക്കാണണം. ഹോ! ഇങ്ങനെയൊരു നാണകാരനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

അവനുമായി അങ്ങനത്തെ കുറച്ചു കാര്യങ്ങൾ സംസാരിച്ചു നിന്ന ശേഷം ഞാൻ ആന്റിയോട് ഈ കാര്യത്തെ പറ്റി പറയാനായി ലിവിങ് റൂമിലേക്ക് വീണ്ടും ഇറങ്ങി ചെന്നു.

ഞാൻ കിച്ചുവിന് കാറിന്റെ താക്കോൽ കൊടുക്കുമോ എന്ന് ചോദിക്കാനായി ചെന്നപ്പോൾ ആന്റി ആദ്യമൊന്നും സമ്മതിച്ചിരുന്നില്ല.

“ഏയ്‌…ഇല്ല…അവന് അതിനുള്ള പക്വതയൊന്നും ആയിട്ടില്ല.”

എന്നായിരുന്നു അവരുടെ മറുപടി.

പക്ഷെ, കിച്ചുവിന് ഇതിന് മുൻപ് കാർ ഓടിച്ച് എക്സ്പീരിയൻസ് ഉണ്ട്, ലൈസൻസ് ഒക്കെ ഉള്ളതല്ലേ, അവനെ ഇങ്ങനെ പുറത്തേക്ക് അധികം വിടാതെ ഇരുന്നാൽ ഭാവിയിൽ അവനത് ദോഷം ചെയ്യിലെ എന്നൊക്കെ ഞാൻ മാന്യമായി പറഞ്ഞ് നോക്കിയപ്പോൾ ഒടുവിൽ ആന്റി മനസ്സിലാമനസ്സോടെ സമ്മതം മൂളി.

“പക്ഷെ മോനെ, അവന് എന്തെങ്കിലും പറ്റിയലോ…”

ഒറ്റ മകനുള്ള ഒരമ്മയുടെ കരുതിലോടെ ആന്റി അത് എന്നോട് ചോദിച്ചു.

“ഏയ്‌… കാറിൽ അല്ലെ ആന്റി

💬 Comments

View all comments