Chapter Title : ആട്ടും തോലിട്ട ചെന്നായ 3 [Caraxes]
അതോർത്തു പേടിക്കൊന്നും വേണ്ട. സ്കൂട്ടറാണ് അതിലും അപകടം പിടിച്ച സാധനം. ഇതാവുമ്പോൾ കിച്ചു പതിയെ ഓടിച്ച് സേഫ് ആയിട്ട് മടങ്ങി വന്നോളും..”
“അഹ്…എന്നാലും…”
“സീമയാന്റി പേടിക്കണ്ട. ഒന്നുമില്ലെങ്കിലും അവന് പത്തൊൻപത് വയസ്സായില്ലേ… ചെറിയ കുട്ടി ഒന്നുമല്ലലോ.”
പാവം. എനിക്ക് മനസ്സിലാവും അവരുടെ മനസ്സിലെ വിഷമം. കാരണം, കിച്ചുവിന് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ പിന്നെ അവർ ഈ വീട്ടിൽ തനിച്ചാവും എന്നുള്ള ഒരുതരം പേടിയാണ് ആന്റിയുടെ ഉള്ളിൽ.
“അല്ല? അവൻ ശരിക്കും എങ്ങോട്ടേക്കു പോകുന്നെയെന്നാ പറഞ്ഞെ?”
ഒടുവിൽ കാറിന്റെ കാര്യം പറഞ്ഞ് സെറ്റ് ആക്കിയ ശേഷം ആന്റി എന്നോടത് ചോദിച്ചു.
“അ... അത്… ആന്റി…”
ഞാൻ പതുക്കെ ചുറ്റും നോക്കി, മുകളിൽ നിന്നും കിച്ചു ഞങ്ങളെ നോക്കുന്നുമൊന്നുമില്ലലോ എന്ന് ഉറപ്പുവരുത്തിയ ശേഷം അവരുടെ അടുത്തേക്ക് ഒരല്പം കൂടി നീങ്ങിയിരുന്നു.
“ആന്റി… ഞാൻ ഇതൊരു രഹസ്യമായി പറയാം. കിച്ചു അറിഞ്ഞാൽ എന്നെ കൊല്ലും. അതുകൊണ്ട് ഞാൻ പറഞ്ഞതാണെന്ന് കിച്ചുവിനോട് പറയരുത്… പ്ലീസ്…”
ഞാൻ ഒരു പാവത്തെപ്പോലെ അഭിനയിച്ചു.
എന്റെ ഈ പെട്ടെന്നുള്ള ഭാവമാറ്റവും ഗൗരവവും കണ്ട് ആന്റി ഒന്ന് പരിഭ്രമിച്ചു.
“എന്താ വിശാലേ? നീ എന്നെ പേടിപ്പിക്കാതെ കാര്യം പറ.”
“അത്… കിച്ചു ഒരു പെൺകുട്ടിയുമായിട്ട് കറങ്ങാൻ പോകുന്നതാ.”
“പെൺകുട്ടിയോ? ഏത് പെൺകുട്ടി?”
അതിന്റെ സത്യാവസ്ഥ അറിയാനുള്ള ആകാംഷയിൽ ആന്റി എന്നോട് ചോദിച്ചു.
“ഞങ്ങടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്, പേര് അഞ്ജലി. കിച്ചുവിന് ആണെങ്കിൽ അവളെ ഭയങ്കര ഇഷ്ടമാ…”
“അത് ശരി…ഈ ലോകമൊന്നും ഞാൻ അറിയുന്നില്ലലോ.. ആഹാ എന്നിട്ട്, ബാക്കി കേൾക്കട്ടെ?”
“അതുകൊണ്ട് ഇന്ന് അവൾ അവനെ പുറത്തേക്ക്
💬 Comments
View all comments