0%

Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം

Author : കത്തനാർ Read All Parts 29345

അമ്മയുടെ ഫോട്ടോ അവൾ എടുത്തു.

കുറച്ച് നേരം നോക്കി നിന്നു.

"ഇന്നും ആ പഠിപ്പി ചെക്കനെ കൊണ്ട് ഞാൻ തോറ്റു. ഇങ്ങനെപോയാൽ അമ്മേടെ മോൾ അവനെയങ്ങു ദത്തെടുക്കേണ്ടിവരും. “

അവൾ പതുക്കെ പറഞ്ഞു.

"കുറച്ച് രസം ഉണ്ടാകുമെന്ന് തോന്നുന്നു. എന്താണ് പ്രഭയുടെ അഭിപ്രായം? "

പിന്നെ സ്വയം ചിരിച്ചു.

മുറിക്കു പുറത്തുള്ള നിശബ്ദത പഴയപോലെ തന്നെ തുടർന്നു.

പുറത്ത് ഫൗണ്ടനിലെ വെള്ളത്തിനൊപ്പം മഴ വീഴുന്ന ശബ്ദം മാത്രം.

മഴയുള്ള ആ വൈകുന്നേരത്തിന് ശേഷം, ക്ലാസിൽ ഒരു പുതിയ വിനോദം തുടങ്ങി.

അത് അർജുൻ അറിഞ്ഞില്ല.

പക്ഷേ ലക്ഷ്മിയും അവളുടെ കൂട്ടുകാരും അറിഞ്ഞിരുന്നു.

"അവൻ എത്ര വാക്ക് സംസാരിക്കും?"

കാന്റീനിൽ സമോസ കടിച്ചുകൊണ്ട് മീര ചോദിച്ചു.

"ഒരു ദിവസം?"

ലക്ഷ്മി ആലോചിച്ചു.

"ഏകദേശം... മുപ്പത്."

"മുപ്പത് വാക്കുകളോ?"

"അതെ."

"നീയോ ലച്ചു? “

"ഹാഫ് ഡേ ആണെങ്കിൽ ഒരു മൂവായിരം." ലക്ഷ്മി കണ്ണിറുക്കി. മേശ മുഴുവൻ ചിരിച്ചു.

അതേസമയം മറുവശത്ത് ഇരുന്ന അഖിൽ അർജുനോട് പറഞ്ഞു:

"ബ്രോ, ഒരു കാര്യം ചോദിക്കട്ടെ?"

"ചോദിക്കൂ."

"നിനക്ക് ലക്ഷ്മിയെ ഇഷ്ടമാണോ?"

ചായ കുടിച്ചുകൊണ്ടിരുന്ന അർജുൻ ചുമച്ചു. കുറച്ചു ചായ മൂക്കിലും കേറി.

"എന്ത്?"

"ഞാൻ വെറുതെ ചോദിച്ചതാ."

"ആദ്യ ആഴ്ചയാണ്."

"അതുകൊണ്ട്?"

"എനിക്ക് പഠിക്കാനുണ്ട്."

"ഇത് കണ്ടോ?"

അഖിൽ തിരിഞ്ഞു മീരയോട് പറഞ്ഞു.

"ഞാൻ ഒരു മനുഷ്യനോട് ചോദിച്ചു അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണോ എന്ന്. അവൻ മറുപടി പറഞ്ഞത് ഗണിത പരീക്ഷ വരുന്നു എന്നാണ്.

നിങ്ങൾക്കൊക്കെ പറ്റുമെങ്കിൽ ദേ ഇവനെ ഒന്ന് ശെരിയാക്കി എടുക്കു. “

കോളേജ് ജീവിതം ദിവസങ്ങൾ

💬 Comments

View all comments