Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം
കൊണ്ട് വേഗം മുന്നോട്ട് പോയി.
രാവിലെ ക്ലാസ്.
ഉച്ചയ്ക്ക് കാന്റീൻ.
വൈകുന്നേരം ബസ് സ്റ്റോപ്പ്.
ഇടയിൽ അസൈൻമെന്റുകൾ.
ആദ്യം എല്ലാവരും പരിചയമില്ലാത്തവർ ആയിരുന്നു.
ഇപ്പോൾ ചിലർക്ക് മാത്രമല്ല ഓരോരുത്തർക്കും വിളിപ്പേരുകൾ ഉണ്ടായിരുന്നു.
അഖിൽ ചളിയനിൽ നിന്നും "എഫ്എം റേഡിയോ” ലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
കാരണം അവൻ ഒരിക്കൽ സംസാരിക്കാൻ തുടങ്ങിയാൽ നിർത്തില്ല. പിന്നെ അവന്റെ ചളികളും ആൾകാർ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
മീര "ന്യൂസ് ചാനൽ".
കാരണം അവൾക്ക് എല്ലാ വിവരങ്ങളും ആദ്യം കിട്ടും.
അർജുനെ ചിലർ ഇപ്പോഴും പഠിപ്പി എന്ന് വിളിക്കുമെങ്കിലും ഇപ്പൊ കൂടുതൽ പേരും അവനെ "ഗൂഗിൾ", “ചിട്ടി റോബോ” എന്നൊക്കെ വിളിച്ചു തുടങ്ങിയിരുന്നു. കാരണം എന്ത് ചോദിച്ചാലും അവനു അറിയാം.
ലക്ഷ്മിക്ക് മാത്രം പേരുകൾ പത്ത് ഉണ്ടായിരുന്നു.
"ഡിസാസ്റ്റർ മാനേജ്മെന്റ്."
"സ്റ്റുഡന്റ് യൂണിയൻ."
"ലൗഡ്സ്പീക്കർ."
"മന്ത്രികൊച്ഛമ്മ. “അങ്ങനെ അങ്ങനെ.
അതിനൊക്കെ ആവശ്യത്തിന് കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് കൂട്ടിക്കോ. രണ്ടു ദിവസം മുൻപ് ലഞ്ച് ബ്രേക്കിൽ ഒരു സംഭവം നടന്നിരുന്നു.
കാന്റീനിലെ പുതിയ ജ്യൂസ് മെഷീൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പ്രിൻസിപ്പൽ വരെ വന്നിരുന്നു.
എല്ലാവരും വളരെ മാന്യമായി നിൽക്കുന്നു.
റിബൺ മുറിച്ചു.
കയ്യടി.
ആദ്യ ഗ്ലാസ് ജ്യൂസ് തയ്യാറാക്കാൻ തുടങ്ങി.
പക്ഷേ മെഷീൻ എന്തോ പ്രശ്നത്തിലായി.
ഒരു നിമിഷം കൊണ്ട് മാങ്ങ ജ്യൂസ് നേരെ മുന്നോട്ട് പാറി.
നേരെ പ്രിൻസിപ്പലിന്റെ കോട്ടിൽ.
മൂന്ന് സെക്കന്റ് നിശബ്ദത.
മുഴുവൻ കാന്റീനും നിശബ്ദമായി.
ആരെങ്കിലും ചിരിക്കുകയാണെങ്കിൽ അവരുടെ കോളേജ് ജീവിതം അവിടെ അവസാനിക്കുമായിരുന്നു.
അപ്പോഴാണ് പിന്നിൽ നിന്ന് ലക്ഷ്മിയുടെ ശബ്ദം:
"സാർ... മെഷീന് വികാരം കൂടിപ്പോയതാകാം."
കാന്റീനിൽ ചിലർ
💬 Comments
View all comments