Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം
പൊട്ടിച്ചിരിച്ചു.
പ്രിൻസിപ്പൽ പോലും ചിരി അടക്കാൻ ശ്രമിക്കുകയായിരുന്നു.
അവസാനം അദ്ദേഹവും ചിരിച്ചു.
പ്രതിസന്ധി മാറി.
ആ സംഭവത്തിനുശേഷം രണ്ട് ദിവസം അവൾ വല്യ പ്രശ്നത്തിനൊന്നും നിന്നില്ല. അപ്പോഴാണ് അടുത്ത അതിഥിയുടെ വരവ്, ക്ലാസ് ടെസ്റ്റ് അഥവാ ഇന്റെര്ണൽസ്.
കോളേജ് ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ രണ്ട് വാക്കുകൾ.
"ക്ലാസ് ടെസ്റ്റ്."
രാവിലെ തന്നെ എല്ലാവരുടെയും മുഖത്ത് വേദന.
പക്ഷേ ലക്ഷ്മിക്ക് പ്രത്യേക സമാധാനം.
അത് കണ്ട അർജുൻ സംശയത്തോടെ ചോദിച്ചു:
"നിനക്ക് ടെൻഷൻ ഇല്ലേ?"
"ഇല്ല."
"പഠിച്ചോ?"
"ഇല്ല."
"പിന്നെ?"
“ബിറ്റ് വച്ചിട്ടുണ്ട് മിസ്റ്റർ ഗൂഗിൾ. അതാണ് സമാധാനത്തിന്റെ കാരണം."
പരീക്ഷ ആരംഭിച്ചു.
അര മണിക്കൂർ കഴിഞ്ഞു.
എല്ലാവരും എഴുതുന്നു.
പിന്നിൽ ലക്ഷ്മി ചോദ്യപേപ്പറിലേക്ക് നോക്കുന്നു.
ചോദ്യപേപ്പറും അവളെ നോക്കുന്നു.
രണ്ടും പരസ്പരം മനസ്സിലാക്കാതെ.
അവസാനം അവൾ ഒരു പേപ്പറിൽ എഴുതി.
"രക്ഷിക്കൂ."
അത് മുന്നിലേക്ക് കൈമാറി.
അഖിൽ വായിച്ചു.
പിന്നെ താഴെ എഴുതി.
"ദൈവത്തോട് നന്നായി പ്രാർത്ഥിക്കൂ."
വീണ്ടും പിന്നിലേക്ക്.
രണ്ടു മിനിറ്റിനകം മറ്റൊരു കുറിപ്പ്.
"ദൈവവും പരീക്ഷ എഴുതുകയാണ്. കനിയണം “കൂടെ ഒരു ഒറ്റക്കണ്ണൻ ഇമോജിയും.
ആ കുറിപ്പ് കണ്ടപ്പോൾ അഖിൽ ചിരിക്കാതിരിക്കാൻ വലിയ കഷ്ടപ്പെട്ടു. എന്നിട്ട് ആൻസർ പേപ്പർ പുറകിൽ കാണാത്തക്കവിധത്തിൽ സൈഡിലോട്ട് വച്ച് എഴുത്തു തുടർന്നു. ലച്ചു അവന്റെ പേപ്പർ നോക്കിയും.
ദിവസങ്ങൾ കടന്നു.
സെപ്റ്റംബർ അടുത്തു.
മഴ വീണ്ടും ക്യാമ്പസിനെ സ്വന്തമാക്കി.
ചിലപ്പോൾ പഠനത്തേക്കാൾ കൂടുതൽ സമയം വിദ്യാർത്ഥികൾ മഴ നോക്കാനാണ് ചെലവഴിച്ചത്.
അത്തരം ഒരു ദിവസത്തിലാണ് സംഭവം നടന്നത്.
മഴ കാരണം പകുതി ക്ലാസ് എത്തിയില്ല.
അധ്യാപകനും വന്നില്ല.
അതോടെ
💬 Comments
View all comments