Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം
ക്ലാസ് ഒരു സ്വതന്ത്ര രാഷ്ട്രമായി.
പിന്നിൽ പാട്ട്.
മുന്നിൽ ചർച്ച.
ആരെങ്കിലും ചിപ്സ് കഴിക്കുന്നു.
ആരെങ്കിലും ഉറങ്ങുന്നു.
അപ്പോഴാണ് മീര പെട്ടെന്ന് പറഞ്ഞത്.
"ഒരു ഗെയിം കളിക്കാം."
"എന്ത് ഗെയിം?"
" മുകളിലേക്ക് ഒരു പേപ്പർ എറിയാം, നമ്മൾ വട്ടത്തിൽ കൂടിയിരുന്നിട്ടു. എന്നിട്ട് എല്ലാവർക്കും അത് ഊതി അവരോരുടെ അടുത്തുനിന്നു മാറ്റാൻ ശ്രമിക്കാം.
പക്ഷെ അതാരുടെയേലും ദേഹത്ത് കൊണ്ടാൽ അയാൾ അയാളുടെ ഒരു സീക്രട്ട് പറയണം."
"വേണ്ട."
"വേണം."
അഞ്ചു മിനിറ്റിനകം മുഴുവൻ ക്ലാസ് പങ്കെടുത്തു.
ചില സീക്രട്ടുകൾ വലിയതായിരുന്നു.
ചിലത് ചെറുത്.
ഒരാൾ പറഞ്ഞു:
"ഞാൻ സ്കൂളിൽ ഒരിക്കൽ കമ്പ്യൂട്ടറിന്റെ അകത്തെ റാം മോഷ്ടിച്ചു."
മറ്റൊരാൾ പറഞ്ഞു:
"ഞാൻ പരീക്ഷയ്ക്ക് ജയിക്കാൻ പൂജ ചെയ്തിട്ടുണ്ട്."
ചിരി.
ഒടുവിൽ ലക്ഷ്മിയുടെ ഊഴം.
"ഞാൻ ഇപ്പോൾ ഒരാളെ സ്നേഹിക്കുന്നു."
ക്ലാസ് മുഴുവൻ അലറി.
"പേര് പറയൂ."
"ഇല്ല."
“ഈ ക്ലാസ്സിലാണോ?“
"ഇല്ല."
“ഈ കോളേജിൽ ആണോന്നെങ്കിലും പറ.“
“ഒരൊറ്റ രഹസ്യം മാത്രേ പറയത്തുള്ളൂ മക്കളേ. കൂടുതൽ കിട്ടുമെന്ന് വിചാരിച്ചു മാനത്തു നോക്കി ഇരുന്നോ. “
ബാക്കി കളി നടക്കുമ്പോഴും പിള്ളേർ ആകെ കുശുകുശുക്കുന്നുണ്ടാരുന്നു.
അതേ ദിവസം വൈകുന്നേരം.
അർജുൻ ഒറ്റയ്ക്ക് ക്യാന്റീനിൽ ഒരു മേശയിൽ നോട്ട് എഴുതുകയായിരുന്നു.
ലക്ഷ്മി നേരെ വന്ന് ഇരുന്നു.
"ഹായ്."
"ഹായ്."
"നീ ഇവിടെയും പഠിക്കുകയാണോ?"
"അതെ."
"നിനക്ക് ശരിക്കും വേറെ ഹോബി ഇല്ലേ?"
"ഉണ്ട്."
"എന്ത്?"
അർജുൻ കുറച്ചു നേരം ആലോചിച്ചു.
"പുസ്തകങ്ങൾ."
"അത് വീണ്ടും പഠനവുമായി ബന്ധപ്പെട്ടതാണ്."
"നടത്തം."
"മഴയിൽ നിൽക്കൽ."
"സിനിമ."
"ശരി."
ലക്ഷ്മി വിജയിച്ച മുഖത്തോടെ ചിരിച്ചു.
"അവസാനം
💬 Comments
View all comments