Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം
നീ മനുഷ്യനാണെന്ന് തെളിഞ്ഞു."
പിന്നീട് അവർ ഇടയ്ക്കിടെ സംസാരിക്കാൻ തുടങ്ങി.
വലിയ സൗഹൃദമൊന്നുമല്ല.
പക്ഷേ പൂർണ്ണ അപരിചിതരുമല്ല.
ക്ലാസിൽ കണ്ടാൽ തല കുലുക്കും.
കാന്റീനിൽ കണ്ടാൽ രണ്ട് മിനിറ്റ് സംസാരിക്കും.
അത്ര മാത്രം.
എന്നാൽ അഖിലിനും മീരയ്ക്കും അത് മതിയായിരുന്നു.
കാരണം ആ രണ്ടുപേരുടെയും പ്രധാന ഹോബി മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യ നിഗമനങ്ങൾ ഉണ്ടാക്കുകയായിരുന്നു.
ഒരു തിങ്കളാഴ്ച.
ക്ലാസ് ആരംഭിക്കാൻ അഞ്ചു മിനിറ്റ് മാത്രം.
വിനോദ് സാർ അകത്ത് വന്നു.
അദ്ദേഹം സാധാരണ പ്രഭാഷകർ പോലെ അല്ല.
വിദ്യാർത്ഥികളുമായി സൗഹൃദപരമായി സംസാരിക്കും.
തമാശ പറയുകയും ചെയ്യും.
അതുകൊണ്ട് എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു.
"ഗുഡ് മോർണിംഗ്."
"ഗുഡ് മോർണിംഗ് സാർ."
"ഇന്ന് ഒരു പ്രധാന കാര്യം ഉണ്ട്."
ഉടനെ ക്ലാസ് നിശബ്ദമായി.
"ഈ സെമസ്റ്ററിലെ മൈക്രോ പ്രോജക്റ്റ്."
അഖിൽ പതുക്കെ അർജുനോട് മുറുമുറുത്തു:
"ശാന്തമായി ജീവിച്ചിരുന്ന ദിനങ്ങൾ അവസാനിച്ചു മോനേ അജു."
വിനോദ് സാർ വിശദീകരിച്ചു.
രണ്ടുപേരുടെ ഗ്രൂപ്പുകുളായി ഞാൻ തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പും ഒരു പ്രോജക്റ്റ് ചെയ്യണം.
പ്രസന്റേഷൻ.
റിപ്പോർട്ട്.
ഡെമോ.
എല്ലാം.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മാർക്ക്.
വിദ്യാർത്ഥികളുടെ മുഖം വാടാൻ തുടങ്ങി.
പ്രോജക്റ്റ് എന്ന വാക്ക് കേൾക്കുമ്പോൾ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസത്തേക്കാൾ ഭയം ആണ് ആദ്യം എത്തുന്നത്.
"ഗ്രൂപ്പുകൾ ഞാൻ തന്നെയാകും തീരുമാനിക്കുന്നത്," സാർ പറഞ്ഞു.
ഇനി കാര്യങ്ങൾ കൂടുതൽ മോശമായി.
കാരണം സുഹൃത്തുക്കളോടൊപ്പം ചെയ്യണമെന്ന് എല്ലാവർക്കും ആഗ്രഹം.
പക്ഷേ അധ്യാപകർക്ക് അതു അനുവദിക്കാൻ ഇഷ്ടമില്ല.
സാർ പേരുകൾ വായിച്ചു തുടങ്ങി.
"അഖിൽ."
"യെസ് സാർ."
"മീര."
"യെസ് സാർ."
ഇരുവരുടെയും മുഖം തെളിഞ്ഞു.
അഞ്ച്
💬 Comments
View all comments