0%

Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം

Author : കത്തനാർ Read All Parts 27147

ചോദിച്ചു.

"ബ്രോ, പിന്നിൽ എന്തൊരു കോമഡി ഷോ നടക്കുന്നു. നീ അതൊന്നും കാണുന്നില്ലേ?"

"നോട്ട് എഴുതുകയാണ്."

"നിനക്ക് കുട്ടിക്കാലത്ത് ചിരിക്കാൻ വിലക്കുണ്ടായിരുന്നോ?"

"ഇല്ല."

"ഉറപ്പാണോ?"

ഉച്ചയ്ക്ക്.

കാന്റീനിന് മുന്നിൽ തിരക്ക്.

പഴംപൊരി, സമോസ, ചായ.

എഞ്ചിനീയറിംഗ് കോളേജുകളുടെ അനൗദ്യോഗിക ദേശീയ ഭക്ഷണങ്ങൾ.

അഖിൽ രണ്ട് ചായയുമായി വന്നു.

"ഇത് പിടിക്ക്."

"ഞാൻ വാങ്ങാമായിരുന്നു."

"സുഹൃത്തുക്കൾ തമ്മിൽ എന്തിനാ മൈരേ ഫോർമാലിറ്റി?“

അവർ ഇരുന്ന ഉടനെ സമീപത്തെ മേശയിൽ നിന്ന് ഒരു ചിരി കേട്ടു.

ലക്ഷ്മിയും സംഘവും.

"മീര, ഞാൻ പറഞ്ഞില്ലേ?"

"എന്ത്?"

"ഫസ്റ്റ് ബെഞ്ചുകാരിൽ പകുതി പേരും നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ കോളേജ് ജീവിതം എവിടെ പോയെന്നു ചോദിക്കും."

"ബാക്കി പകുതി?"

"അവർ ലൈബ്രറിയിൽ തന്നെ താമസിക്കും."

അവളുടെ കൂട്ടുകാർ വീണ്ടും ചിരിച്ചു.

അഖിൽ അർജുനെ നോക്കി.

"ബ്രോ, അവൾ നിന്നെക്കുറിച്ചാണെന്ന് തോന്നുന്നു."

"കാരണം?"

"നിന്റെ മുഖം കണ്ടാൽ തന്നെ അവൾ റിസർച്ച് ചെയ്യുന്ന സബ്ജക്ട് പോലെയാണ്."

"മിണ്ടാതിരിക്ക്."

“യ്യോ അതുമാത്രം പറയല്ലേ. ആകെക്കൂടെയുള്ളതു ഈ നാക്കാ മോനേ.”

അടുത്ത ദിവസങ്ങളിൽ ക്ലാസ് പതുക്കെ ഒരു കുടുംബം പോലെ മാറിത്തുടങ്ങി.

ഫാക്കൽറ്റികൾ പേരുകൾ പഠിച്ചു.

വിദ്യാർത്ഥികൾ കൂട്ടങ്ങൾ ഉണ്ടാക്കി. ഇരട്ടപ്പേരുക്കൾ വീണു തുടങ്ങി. അർജുനും കിട്ടി ഒരെണ്ണം. പഠിപ്പി. അതവൻ പ്രതീക്ഷിച്ചതുകൊണ്ടുതന്നെ വല്യ സങ്കടമൊന്നും തോന്നിയില്ല. അഖിലിനും കിട്ടി ഒരെണ്ണം. ചളിയൻ.

ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നു.

അങ്ങനെ വന്ന മൂന്നാം ദിവസം തന്നെ ഒരു വലിയ സംഭവം നടന്നു.

രാവിലെ മാത്ത്സ് ക്ലാസ്.

പ്രൊഫസർ അകത്ത് കയറിയ ഉടനെ ചോദിച്ചു.

"ആരാണ് ക്ലാസ് റിപ്രസന്റേറ്റീവ്

💬 Comments

View all comments