0%

Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം

Author : കത്തനാർ Read All Parts 28487

ചെയ്ത് കൊടുക്കാനുള്ള ബ്ലൗസാണ്.

വൈകിയാൽ കാശ് കിട്ടില്ല.

കാശ് കിട്ടിയില്ലെങ്കിൽ അടുത്ത ആഴ്ചയുടെ റേഷൻ പോലും ഉറപ്പില്ല.

ഡൈനിങ് മേശയ്ക്കരികിൽ അവന്റെ ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു.

ദിവ്യ.

അവനെക്കാൾ നാല് വയസിന് മൂത്തത്.

മടിയിൽ ലാപ്ടോപ്പ്.

പക്കൽ രണ്ടുമൂന്ന് രജിസ്റ്ററുകൾ.

ഓൺലൈനായി കുട്ടികൾക്ക് ട്യൂഷൻ എടുക്കുകയായിരുന്നു.

"ഫസ്റ്റ് ഡേ എങ്ങനെയുണ്ടായിരുന്നു ഡാ?"

ചേച്ചി ചോദിച്ചു.

"കുഴപ്പമില്ല."

"സുഹൃത്തുക്കളെ കിട്ടിയോ?"

"ഒന്ന് രണ്ടുപേർ."

"പെൺകുട്ടികളോ?"

അവൻ ചൂളി.

അമ്മയും ദിവ്യയും ഒരുമിച്ച് ചിരിച്ചു.

"ശല്യം ചെയ്യാതെ വിടെടി ചെക്കനെ."

അമ്മ പറഞ്ഞു.

അർജുൻ ബാഗ് വച്ച് അകത്തേക്ക് നടന്നു.

ഹാളിന്റെ ചുമരിൽ ഒരു ഫോട്ടോ തൂങ്ങിയിരുന്നു.

അവന്റെ അച്ഛൻ.

ചിരിച്ചുകൊണ്ടുള്ള ഒരു ചിത്രം.

പതിനൊന്ന് വർഷമായെങ്കിലും വീട്ടിലെ ആരും ആ ഫോട്ടോ എടുത്തുമാറ്റിയിട്ടില്ല.

അവൻ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു.

കടങ്ങൾ തലക്ക് മുകളിൽ കയറിയ സമയം.

ഒരു രാത്രി ഇറങ്ങിയ ആളെ പിറ്റേന്ന് ജീവനോടെ തിരികെ കിട്ടിയില്ല.

അന്ന് മുതൽ ആ വീട്ടിലെ പുരുഷനാകേണ്ടിവന്നത് അർജുനായിരുന്നു.

വീട്ടിലെ ഏറ്റവും ചെറിയ ആളായിരുന്നിട്ടും.

ചേച്ചിയുടെ വിവാഹാലോചനകൾ പലതും വന്നിട്ടുണ്ട്.

പക്ഷേ എല്ലാം വാതിൽക്കൽ വന്ന് നിന്നു.

പോയി.

കാരണം ഓരോ ചർച്ചയുടെയും അവസാനം എത്തുന്ന ചോദ്യം ഒരെണ്ണം മാത്രമായിരുന്നു.

"സാമ്പത്തിക സ്ഥിതി എങ്ങനെയാണ്?"

അതിന് പറയാനുള്ള നല്ല മറുപടി ആർക്കുമുണ്ടായിരുന്നില്ല.

അതുകൊണ്ട് ദിവ്യ ഇപ്പോഴും വീട്ടിലുണ്ട്.

പരാതിയില്ലാതെ.

പരിഭവമില്ലാതെ.

അവനും പഠനത്തിനിടയിൽ കിട്ടുന്ന പാർട്ട് ടൈം ജോലികൾ ചെയ്യാറുണ്ട്.

വീക്കന്റ് ട്യൂഷൻ.

ഡാറ്റാ എൻട്രി.

ഷോപ്പ് ബില്ലിംഗ്.

ലഭിക്കുന്നതെന്തും.

പഠിച്ച് നല്ല ജോലി കിട്ടണം എന്നത് അവന്റെ ആഗ്രഹമല്ല.

അത്

💬 Comments

View all comments