Chapter Title : വാനപ്രസ്ഥം [കത്തനാർ]
ലൈബ്രറിയിൽ ഇരുന്നാൽ തർക്കിക്കും.
ഏതാണ്ട് എല്ലാ ദിവസവും.
ഒരു ദിവസം ലൈബ്രറിയിൽ ജോലി ചെയ്യുകയായിരുന്നു.
അർജുൻ ലാപ്ടോപ്പിൽ ഡാറ്റ ക്രമീകരിക്കുകയായിരുന്നു.
ലക്ഷ്മി അടുത്തിരുന്നു.
അവൾ കുറെ നേരം അവനെ നിരീക്ഷിച്ചു.
പിന്നെ ചോദിച്ചു.
"അജു."
അർജുന്റെ കൈ കീബോർഡിന് മുകളിൽ നിന്നു നിശ്ചലമായി.
അവൻ പതിയെ തല ഉയർത്തി.
"എന്താ?"
"ഈ ടേബിൾ ഒന്ന് നോക്കിക്കേ."
അവൻ നോക്കി.
പക്ഷെ ഉള്ളിൽ മറ്റൊരിടത്തായിരുന്നു.
അജു.
ആ പേര് അധികമാരും വിളിക്കാറില്ല.
അമ്മ.
ദിവ്യ.
ചിലപ്പോൾ അഖിൽ.
അത്ര മാത്രം.
ലക്ഷ്മി അത് വളരെ സ്വാഭാവികമായി പറഞ്ഞു.
അവകാശമുള്ളതുപോലെ.
അവന് വിചിത്രമായ ഒരു സന്തോഷം തോന്നി.
അതിനുശേഷം അത് പതിവായി.
"അജു."
"അജു കേൾക്കുന്നുണ്ടോ?"
"അജു, നിന്റെ പെൻ തരാമോ?"
"അജു, ഇതൊന്ന് വിശദീകരിക്കാമോ?"
ഒരു ദിവസം അവൻ പോലും ശ്രദ്ധിക്കാതെ പറഞ്ഞു.
"ലച്ചു, ഈ ഗ്രാഫിന്റെ വാല്യൂസ് തെറ്റാണ്."
അവൾ പെട്ടെന്ന് ചിരിച്ചു.
"എന്താ?"
"എന്ത്?"
"ഇപ്പോൾ എന്താ വിളിച്ചത്?"
"ലച്ചു."
അവൾ വിജയിച്ച ഭാവത്തിൽ കസേരയിലേക്ക് ചാരിയിരുന്നു.
"അപ്പൊ നമ്മൾ ആ ലെവലിലെത്തി."
"ഏത് ലെവൽ?"
"വിളിപ്പേര് ലെവൽ."
അർജുൻ കണ്ണുരുട്ടി.
"ജോലി ചെയ്യ്."
"ഒക്കെ അജു."
പ്രൊജക്റ്റ് നന്നായി മുന്നോട്ട് പോവുകയായിരുന്നു.
അവരുടെ ആശയങ്ങൾ അധ്യാപകരെയും സന്തോഷിപ്പിച്ചു.
വിനോദ് സാർ ഒരു ദിവസം പ്രത്യേകമായി വിളിച്ച് സംസാരിക്കുകയും ചെയ്തു.
"നല്ല ജോലിയാണ്. ശ്രദ്ധയോടെ മുന്നോട്ടുകൊണ്ടുപോയാൽ മികച്ച മാർക്ക് കിട്ടും."
അത് കേട്ടപ്പോൾ ലക്ഷ്മി ആവേശപ്പെട്ടു.
"കേട്ടോ?"
അർജുന് തലകുലുക്കി.
പക്ഷേ അവൻ വേറെ കാര്യമാണ് ആലോചിച്ചിരുന്നത്.
മികച്ച മാർക്ക്.
സ്കോളർഷിപ്പ്.
ആ രണ്ട് വാക്കുകൾ
💬 Comments
View all comments