Chapter Title : വാനപ്രസ്ഥം [കത്തനാർ]
മാർക്ക് കണക്കാക്കി.
ഒരു തവണ.
വീണ്ടും.
മൂന്നാം തവണ.
ഉത്തരം മാറിയില്ല.
സ്കോളർഷിപ്പിന് വേണ്ടതിനെക്കാൾ രണ്ട് മാർക്ക് കുറവ്.
വെറും രണ്ട്.
അവന്റെ തൊണ്ട വരണ്ടു.
ആ രണ്ട് മാർക്കുകൾ വെറും രണ്ട് അക്കങ്ങളല്ലായിരുന്നു.
വീട്ടിലെ ഫീസായിരുന്നു.
അമ്മയുടെ ആശ്വാസമായിരുന്നു.
ദിവ്യയുടെ പ്രതീക്ഷയായിരുന്നു.
അവന്റെ ഭാവിയായിരുന്നു.
അതെല്ലാം കൈവിട്ട് പോവുന്നതുപോലെ തോന്നി.
അവൻ ഒരു കസേരയിൽ ഇരുന്നു.
ആരും സംസാരിക്കരുതെന്ന് തോന്നി.
ആരും സമീപിക്കരുതെന്ന് തോന്നി.
അപ്പോഴാണ് ലക്ഷ്മി വന്നത്.
"അജു."
മറുപടി ഇല്ല.
"അജു."
അവൻ പതിയെ നോക്കി.
അവന്റെ മുഖം കണ്ടപ്പോൾ അവൾ ഭയന്നു.
കാരണം ഇതുപോലൊരു മുഖം മുമ്പൊരിക്കലും കണ്ടിട്ടില്ല.
അവൾ എന്തെങ്കിലും പറയണം എന്ന് കരുതി.
അവനെ ആശ്വസിപ്പിക്കണം.
ചിരിപ്പിക്കണം.
അവൾക്ക് അറിയാവുന്ന ഏക മാർഗം അതായിരുന്നു.
തമാശ.
"അപ്പോൾ..."
നിശബ്ദത.
"നമുക്ക് പ്ലാൻ ബി ആലോചിക്കാം."
മറുപടി ഇല്ല.
"സ്കോളർഷിപ്പ് ഇല്ലെങ്കിൽ വേണ്ടടാ കോടീശ്വരൻ പരിപാടിയിലേക്ക് പോകാം."
നിശബ്ദത.
"അതും ഇല്ലെങ്കിൽ കിഡ്നി വിക്കാം, അഖിലിന്റെ.“
മറുപടി ഇല്ല.
"രണ്ടെണ്ണം ഉണ്ടല്ലോ. ഒരെണ്ണം മതിയാവും."
അവൾ നിർബന്ധിച്ച് ചിരിക്കുകയായിരുന്നു.
പക്ഷേ അർജുൻ ചിരിച്ചില്ല.
അവന്റെ മുഖം കടുത്തു.
"മതി."
ലക്ഷ്മി നിശ്ചലമായി.
"അജു..."
"എല്ലാം തമാശയാണല്ലോ നിനക്ക്."
അവളുടെ ചിരി മാഞ്ഞു.
"ഞാൻ വെറുതെ..."
"വെറുതെ എന്ത്?"
ആദ്യമായി അവൻ ശബ്ദം ഉയർത്തി.
"നിനക്ക് മനസ്സിലാകില്ല."
"അജു..."
"ഈ രണ്ട് മാർക്ക് എനിക്ക് എന്താണെന്ന് അറിയാമോ?"
അവൾ മിണ്ടിയില്ല.
"ഇല്ല. അറിയില്ല, പക്ഷെ സോറി."
"സോറി പറഞ്ഞാൽ കാര്യമില്ല."
ആ വാക്കുകൾ അവളുടെ നെഞ്ചിൽ കുത്തിയിറങ്ങി.
കാരണം കുറ്റബോധം ഇതിനകം
💬 Comments
View all comments