0%

Chapter Title : വാനപ്രസ്ഥം [കത്തനാർ]

Author : കത്തനാർ Read All Parts 12.4K

തന്നെ ഉണ്ടായിരുന്നു.

ഇപ്പോൾ അതിന് മേൽ അവന്റെ ദേഷ്യവും.

“നീ ഒരിക്കൽ എങ്കിലും സീരിയസ് ആയിരുന്നെങ്കിൽ മതിയായിരുന്നു."

അവൻ പറഞ്ഞു.

പിന്നെ തിരിഞ്ഞു നടന്നു.

ലക്ഷ്മി അവിടെ തന്നെ നിന്നു.

കണ്ണുകളിലേക്ക് വെള്ളം നിറഞ്ഞു.

കാരണം അവനറിയില്ലായിരുന്നു.

അവൾക്ക് വേണ്ടിയും അവൾ തന്നെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന്.

അവൻ അറിയില്ലായിരുന്നു.

ആ രാത്രി അവൾ ഒരു മിനിറ്റ് പോലും ഉറങ്ങിയിട്ടില്ലെന്ന്.

അവൻ അറിയില്ലായിരുന്നു.

അതെല്ലാം രക്ഷിക്കാൻ അവൾ പല തവണ ശ്രമിച്ചതെന്ന്.

അവൾ നോക്കിനിന്നു.

അജു അകന്നു പോയി.

പിന്നോട്ട് തിരിഞ്ഞുനോക്കാതെ.

ജീവിതത്തിൽ ആദ്യമായി... സ്വന്തം തമാശകൾ കൊണ്ട് ഒരാളുടെ സങ്കടം കുറയ്ക്കാൻ കഴിയാതെ പോയ ദിവസം ആയിരുന്നു അത്.

ലക്ഷ്മി കുറച്ചുനേരം അവിടെ തന്നെ നിന്നു.

അർജുൻ അകന്നു പോകുന്നത് അവൾ നോക്കി.

അവന്റെ നടത്തത്തിൽ പോലും ദേഷ്യം കാണാമായിരുന്നു.

അവളുടെ വായിൽ നിന്ന് ഇറങ്ങിയ ഓരോ തമാശയും തെറ്റായ സമയത്തായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

"ലച്ചു..."

പിന്നിൽ നിന്നും മീര വിളിച്ചു.

"എന്തായി?"

ലക്ഷ്മി മറുപടി പറഞ്ഞില്ല.

അവൾ നേരെ കൊറിഡോറിലേക്ക് നടന്നു.

അർജുനെ അന്വേഷിച്ച്.

പക്ഷേ ക്ലാസ് റൂമിൽ ഇല്ല.

കാന്റീനിൽ ഇല്ല.

ലൈബ്രറിയിൽ ഇല്ല.

ഡിപ്പാർട്ട്മെന്റിനടുത്തും ഇല്ല.

അവൾ ഓഫീസ് വരെ ഓടിച്ചെന്നു.

"അജു എവിടെ?"

അഖിൽ തലകുലുക്കി.

"ഇപ്പോൾ പോയി."

"എവിടേക്ക്?"

"വീട്ടിലേക്ക് തോന്നുന്നു."

ലക്ഷ്മിയുടെ നെഞ്ച് ഒന്ന് പിടഞ്ഞു.

"അവന്റെ വീട് എവിടെയാണ്?"

അഖിൽ കുറച്ചുനേരം മിണ്ടാതെ നിന്നു.

പിന്നെ ചിരിച്ചു.

"എനിക്കറിയില്ല."

"എന്ത്?"

"സത്യം."

"നീ അവന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ?"

"അതെ. പക്ഷേ അവൻ വീടു കാണിച്ചിട്ടില്ല."

ലക്ഷ്മി

💬 Comments

View all comments