0%

Chapter Title : വാനപ്രസ്ഥം [കത്തനാർ]

Author : കത്തനാർ Read All Parts 14.3K

തറവാട്.

ചുമരുകളിലെ പെയിന്റ് ഇളകിപ്പോയിട്ടുണ്ട്.

മുറ്റത്ത് പുല്ലുകൾ വളർന്നിരിക്കുന്നു.

ഗേറ്റിന്റെ ഒരു ഭാഗം ചെരിഞ്ഞുനിൽക്കുന്നു.

അവൾ പതിയെ മുന്നോട്ട് നടന്നു.

അപ്പോഴാണ് ചുമരിൽ ഒട്ടിച്ചിരിക്കുന്ന പേപ്പർ അവളുടെ ശ്രദ്ധയിൽ പെട്ടത്.

ബാങ്ക് നോട്ടീസ്.

ജപ്തി നോട്ടീസ്.

അവളുടെ തൊണ്ട വരണ്ടു.

അവൾ പതുക്കെ ഗേറ്റിനടുത്തു നിന്നു.

അർജുൻ ഒരിക്കൽ പോലും തന്റെ വീട്ടിനെക്കുറിച്ച് സംസാരിച്ചിട്ടില്ല.

വീട്ടിലെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ വന്നാൽ എപ്പോഴും വിഷയം മാറ്റും.

ഇപ്പോൾ കാരണം മനസ്സിലായി.

"മോളെ."

ഒരു വയസ്സായ മനുഷ്യന്റെ ശബ്ദം.

അടുത്ത വീട്ടുകാരനായിരുന്നു.

"ആരെയാ അന്വേഷിക്കുന്നത്?"

ലക്ഷ്മി തിരിഞ്ഞു.

"അർജുനെ."

"അജുവിനെയോ?"

"അതെ."

"കോളേജിൽ നിന്നാണോ?"

അവൾ തലകുലുക്കി.

ആ മനുഷ്യൻ പെട്ടെന്ന് മിണ്ടാതായി.

"നല്ല ചെക്കനാണ്."

അത് പറഞ്ഞപ്പോൾ സ്വരത്തിൽ സ്നേഹം ഉണ്ടായിരുന്നു.

"അറിയാമോ അവനെ?"

"കുട്ടിക്കാലം മുതൽ."

അഖിലും ശ്രദ്ധയോടെ കേൾക്കുകയായിരുന്നു.

പിന്നീട് ആ മനുഷ്യൻ പറഞ്ഞ ഓരോ കാര്യവും ലക്ഷ്മിയെ നിശ്ചലമാക്കി.

അച്ഛന്റെ മരണത്തെക്കുറിച്ച്.

കടങ്ങളെക്കുറിച്ച്.

ജപ്തിയെക്കുറിച്ച്.

അമ്മയുടെ കഷ്ടപ്പാടുകളെക്കുറിച്ച്.

ദിവ്യയുടെ വിവാഹം മുടങ്ങിയ കഥകളെക്കുറിച്ച്.

പഠിക്കുന്നതിനൊപ്പം അർജുൻ ചെയ്ത ജോലികളെക്കുറിച്ച്.

സ്കോളർഷിപ്പുകൾക്ക് വേണ്ടി അവൻ എത്ര കഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ച്.

ഓരോ വാക്കും അവളുടെ ഉള്ളിലേക്ക് കുത്തിയിറങ്ങി.

കാരണം കോളേജിൽ കണ്ട അജു ഇതൊന്നും കാണിച്ചിട്ടില്ല.

ഒരിക്കലും.

പരിഭവമില്ല.

സഹതാപം ചോദിക്കലില്ല.

പരാതികളില്ല.

സംസാരം അവസാനിച്ചപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അഖിലിന്റെയും മുഖം മാറിയിരുന്നു.

"വീട്ടിലേക്ക് കേറുന്നില്ലേ?"

വയോധികൻ ചോദിച്ചു.

ലക്ഷ്മി തലകുലുക്കി.

"വേണ്ട."

ഇപ്പോൾ അർജുനെ കാണാൻ അവൾക്ക് ധൈര്യമില്ലായിരുന്നു.

തിരിച്ചുപോകുന്ന വഴിയിൽ അഖിലും മിണ്ടാതെയായിരുന്നു.

ഒടുവിൽ അവൻ ചോദിച്ചു.

"ഇനി എന്ത് ചെയ്യാൻ പോകുന്നു?"

ലക്ഷ്മി

💬 Comments

View all comments