Chapter Title : ആവണി 2 [ജിത്തു]
അല്ലെങ്കിൽ ജയിലിലൊ. ആവും
അച്ഛൻ : ശരിയാണ് പക്ഷേ എന്റെ മകളല്ലേ അവൾ അവളെ എങ്ങനെയാണ് എനിക്ക് അറിയില്ല
സുദർശൻ : ഞാൻ പറയണ്ടത് ഞാൻ പറഞ്ഞു ഇനി നിന്റെ ഇഷ്ടം പോലെ
അച്ഛൻ : ഞാൻ സംസാരിച്ചു നോക്കാം
പക്ഷേ ഉറപ്പില്ല ചിലപ്പോൾ ഞങ്ങൾ തമ്മിലുള്ള ബന്ധം തന്നെ ഇല്ലാതെ ആവും എനിക്ക് അവളെ ഉള്ളു വേറെ ആരും ഇല്ല
സുദർശൻ : പറഞ്ഞ് നോക്കു
അച്ഛൻ : ശരി
അച്ഛൻ ഫോൺ കട്ട് ചെയ്തു തിരീഞ്ഞ് നോക്കിയപ്പോൾ പിന്നിൽ ഇതെല്ലാം കേട്ട് അമ്മു നിൽപ്പുണ്ടായിരുന്നു
അമ്മു : എന്താ അച്ഛാ എന്താ പ്രശ്നം അച്ഛൻ അല്ലെ കുറച്ചു നേരത്തെ പറഞ്ഞത് എന്നോട് എല്ലാം തുറന്നു പറയും എന്ന് പിന്നെ എന്താ
അച്ഛൻ : ശരി പറയാം നമ്മുക്ക് ഇന്ന് പുറത്തു പോയി കഴിക്കാം
അമ്മു : ശരി അച്ഛാ കഴിക്കാം
അങ്ങനെ അവൾ ഡ്രസ്സ് മാറി അച്ഛനും അമ്മുവും അടുത്തുള്ള റസ്റ്റോറന്റിൽ പോയി അവിടെ ഒരു സ്ഥലത്ത് ഇരിന്നു
അമ്മു : ഇനി അച്ഛൻ പറ എന്താ പ്രശ്നം
അച്ഛൻ : അത് എങ്ങനെ ആണ് നിന്നോട് പറയാ ഞാൻ നിന്റെ അച്ഛൻ അല്ലെ
അമ്മു : അച്ഛൻ പറയു പ്ലീസ്
അച്ഛൻ : ശരി ഞാൻ വർക് ചെയ്യുന്ന ബാങ്ക് ഇല്ലെ അവിടെ നിന്നു എന്റെ ഉത്തരവാദിത്തത്തിൽ ഞാൻ കുറച്ചു പൈസ വേറെ ആൾക്ക് എടുത്തു കൊടുത്തു
അമ്മു : അതിന് ഇപ്പോൾ എന്താ പ്രശ്നം
അച്ഛൻ : അവൻ നാടു വിട്ടു
💬 Comments
View all comments