Chapter Title : ആവണിത്തിങ്കൾ [ആമിയുഗം] [രാജർഷി]
100 മീറ്റർ ദൂരം ഉണ്ടായിരുന്നുള്ളു ഞങ്ങളുടെ വീട്ടിലേയ്ക്ക്...പേരിന് മാത്രമേയുള്ളൂ രണ്ട് വീടുകൾ ...മിക്കവാറും സമയങ്ങളിൽ അച്ഛനൊഴിച്ചു ഞാനും ഭാര്യയും കുഞ്ഞാറ്റയും തറവാട്ടിൽ തന്നെയായിരിക്കും ചിലവഴിച്ചിരുന്നത്..രാത്രിയിൽ ഉറങ്ങാൻ മാത്രമാണ് ഞങ്ങൾ തിരിച്ചു വീട്ടിലേയ്ക്ക് വരാറുള്ളത്...
ചെറിയച്ചൻ രാവിലെ 7.30 ആകുമ്പോൾ ഷോപ്പിലോട്ടു പോകും..തിരിച്ചെത്തുന്നത് രാത്രിയിൽ 9 മണിയെങ്കിലും ആകും.അച്ഛൻ വെളുപ്പിന് 8 മണിയ്ക്ക് പറമ്പിലോട്ട് പോകും കൃഷിപ്പണികൾക്കായി പണിക്കാർ അപ്പോഴേയ്ക്കും വന്നിട്ടുണ്ടാകും...ഇടയ്ക്ക് പണിക്കാരെയും കൂട്ടി 10 മണിയ്ക്ക് വീട്ടിൽ വന്ന് അവർക്കുള്ള ഭക്ഷണവും കൊടുത്ത് കഴിച്ചിട്ട് പോയാൽ പിന്നെ പണി കഴിഞ്ഞു ഉച്ചയ്ക്ക് 2 മണിയ്ക്കാനു വീട്ടിലേയ്ക്ക് വരുന്നത്...കുളിച്ച് വിശ്രമിച്ചു ഒരു 4 മണിയോടെ കവലയിൽ ഉള്ള വായനശാലയിൽ പോയാൽ 7 മണിയാകും വീട്ടിൽ തിരിച്ചെത്തുമ്പോൾ...
രണ്ട് വീട്ടിലേക്കും രണ്ടിടങ്ങളിലെയും പണിക്കാർക്കുമുള്ള ഭക്ഷണം തറവാട്ടിൽ തന്നെയാണ് ഉണ്ടാക്കുന്നത്...ചെറിയമ്മയെ സഹായിക്കാൻ അനു വെളുപ്പിനെ എണീറ്റ് പോയാൽ പിന്നെ എട്ടരയോടെയാണ് തിരിച്ചെത്തുക...അവൾ വന്ന് വിളിക്കുമ്പോൾ ആകും ഞാനും കുഞ്ഞാറ്റയും എണീക്കാറുള്ളത്....
പിന്നെയുള്ള 1 മണിക്കൂർ കൊണ്ട് കുളിയും ജപവുമെല്ലാം കഴിച്ചു തറവാട്ടിൽ പോയി ഭക്ഷണവും കഴിച്ചു കുഞ്ഞാറ്റയെ ചെറിയയമ്മയെ ഏല്പിച്ചിട്ട് ഒരു ഒമ്പതരയോടെ ഞാനും അനുവും കാറിൽ ടൗണിലോട്ട് പോകും...ഞാനവളെ സ്കൂളിൽ ഇറക്കിയിട്ടു ഷോപ്പിൽ എത്തുമ്പോൾ വർക്കേഴ്‌സ് എല്ലാവരും എത്തിയിട്ടുണ്ടാകും...
പിന്നീട് ഷോപ്പിലെ തിരക്കുകളിലേയ്ക്ക് മനസ്സറിയതെ ഇഴുകിച്ചേരും.. വൈകിട്ട് നാലരയ്ക്ക് ക്ലാസ് അവസാനിയ്ക്കുമ്പോൾ..അനു സ്കൂൾ ബസിൽ തിരിച്ചു വീട്ടിലേയ്ക്ക് പോകും...ഞാൻ ഷോപ് പൂട്ടിയിറങ്ങുമ്പോൾ ഏഴര കഴിഞ്ഞിട്ടുണ്ടാകും...ലിസ്റ്റ് തന്നിട്ടുണ്ടെങ്കിൽ സാധനങ്ങളും വാങ്ങിക്കൊണ്ട് നേരെ വീട്ടിലേയ്ക്ക് ...ഞാൻ എത്തുമ്പോളെയ്ക്കും കുഞ്ഞാറ്റയെ കുളിപ്പിച്ചു ഭക്ഷണം കൊടുത്ത് ഉറക്കിയിട്ടുണ്ടാകും..
ഞങ്ങളെക്കൾ എല്ലാം മുൻപേ വെളുപ്പിന് വീട്ടിൽ നിന്ന് ഇറങ്ങുന്ന ഒരാളുണ്ട്..ഞങ്ങളുടെ..വായാടി രാശി മോൾ.. രശ്മികയെ അങ്ങനെയാണ് വീട്ടിൽ എല്ലാവരും വിളിയ്ക്കുക... ആറരയ്ക്ക് അവൾക്ക് റ്യുഷൻ തുടങ്ങിയാൽ ഒൻപത് ആകും തിരിച്ചെത്തുമ്പോൾ..പിന്നേ കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ആമി (ആവണി) കോളേജിൽ പോകുമ്പോൾ അവളുടെ സ്ക്കൂട്ടിയിൽ പിറകിലുണ്ടാകും..രാശിയെ സ്കൂളിൽ ഇറക്കിയിട്ടു ആമി കോളേജിലേക്ക് പോകും..വൈകിട്ട് 5 മണിയോടെ രണ്ടാളും ഒരുമിച്ച് വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ടാകും...വീട്ടിലെത്തിയാൽ വല്ലതും കഴിച്ചെന്ന് വരുത്തിയിട്ടു ആമിയും രാശിയും കുഞ്ഞാറ്റയും കൂടെ പിന്നൊരു പൂരപ്പറമ്പാക്കിയിട്ടുണ്ടാകും കരനാട്ട് തറവാട്...
ഒന്നിനുമൊരു കുറവുമില്ലാതെ....എല്ലാവരും
💬 Comments
View all comments