Chapter Title : ആവിര്‍ഭാവം 3 [Sethuraman]
ഞങ്ങളും ചില അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എഡ്വിന്‍ ഡികുന്ഹാ നിങ്ങളുടെ സുഹ്രത്താണെന്ന് എനിക്കറിയാം, പുള്ളി എന്‍റെയും ഒരു നല്ല സുഹൃത്താണ്” സേതുരാമന്‍ തുടര്‍ന്നു, “കാമിനിയുമായി നിങ്ങള്‍ക്കുള്ള സൌഹൃദവും ഞാന്‍ ഇഷ്ട്ടപ്പെടുന്നു, കാരണം എനിക്കവളോടുള്ള സ്നേഹവും വിശ്വാസവും അളക്കാനാവാത്തതാണ്, അവളുടെ സന്തോഷം എനിക്ക് വളരെ വിലപ്പെട്ടതാണ്, അതിന് വേണ്ടി ഞാന്‍ എന്തും ചെയ്യും. അവളിങ്ങോട്ടും ഇത്തരത്തില്‍ സ്നേഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നുമുണ്ട്.”
എഡ്വിന്‍റെ പേര് കേട്ടപ്പോള്‍ അരുണ്‍ ഞെട്ടി, എന്തോക്കെയാവാണോ അവന്‍ പറഞ്ഞിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍, വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയുടെ വിവാഹക്കാര്യം എന്ന് പറഞ്ഞാണ് എഡ്വിനോട് അരുണിനെപ്പറ്റി സേതു തിരക്കിയത്. “അത് വേണ്ട, ശരിയാവില്ല” എന്ന് മാത്രമാണ് അവന്‍ പറഞ്ഞത്. ചുഴിഞ്ഞ് ചോദിച്ച് കാരണം തിരക്കിയപ്പോള്‍ നിര്‍ബന്ധിച്ചശേഷമാണ്, അരുണിന്‍റെ സെക്ക്ഷുവല്‍ പ്രിഫറന്‍സസ് എഡ്വിന്‍ പറഞ്ഞത്, കൂടുതല്‍ ചോദിക്കരുതെന്ന് അഭ്യര്‍ഥിച്ചു. കേട്ടപ്പോള്‍ ഒന്ന് പതറിയെങ്കിലും, കാമിനിയ്ക്ക് കൂടുതല്‍ നേരിട്ട് അറിയണമെന്ന് വാശിയായിരുന്നു. അതുകൊണ്ടാണ് ഈ സൌഹൃദം ഇവിടെ വരെ എത്തിയത്.
മനോനില ഒരു നിമിഷം കൊണ്ട് വീണ്ടെടുത്ത അരുണ്‍ പറഞ്ഞു, “സേതുരാമന്‍ജി താങ്കളുടെ തുറന്ന സംസാരത്തിന് നന്ദി. ഞാനും അത് പോലെ ചെയ്യാം. കാമിനിയെ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെടുന്നു. നിങ്ങള്‍ തമ്മിലുള്ള കല്യാണം കഴിഞ്ഞിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും എന്‍റെ ആലോചനയുമായി അവളെ കണ്ട നാള്‍ തന്നെ ഞാന്‍ ചെന്നേനെ. പക്ഷെ നിങ്ങളുടെ വിവാഹത്തെ ഞാന്‍ മാനിക്കുന്നു. ഒരിക്കലും അതില്‍ പാളിച്ച വീഴാന്‍ സ്വപ്നത്തില്‍പ്പോലും ഞാന്‍ ശ്രമിക്കില്ല. എന്നാല്‍ അകലെ നിന്നെങ്കിലും എനിക്കവളെ സ്നേഹിച്ചേ മതിയാവു, അല്ലെങ്കില്‍ പിന്നെ ഞാന്‍ ഇല്ലാതാവും.”
സേതുരാമന്‍ മൂളി, “എനിക്ക് അവള്‍ വളരെ വിലപ്പെട്ട ഒരു നിധിയാണ്, നിങ്ങള്‍ തമ്മിലുള്ള
💬 Comments
View all comments