Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]
ചെറിയൊരു നാണത്തോടെ അല്‍പ്പം പിറകോട്ട് വലിഞ്ഞു നിന്നപ്പോള്‍ യാമിനി ചെറുതായി ഷൈന്‍ ചെയ്തു. “അങ്കിളിന്‍റെ കാര്‍ നല്ല ഭംഗിയുണ്ട്” എന്ന് വേണി വെടിപൊട്ടിച്ചപ്പോള്‍ എല്ലാവരും തുറന്ന് ചിരിച്ചു, അരുണ്‍ അവളോട് നന്ദിയും പറഞ്ഞു. “അങ്കിളിന്‍റെത് കാണാന്‍ അച്ഛന്‍റെതിനേക്കാള്‍ ഭംഗിയുണ്ട്, അല്ലെ അമ്മേ” എന്ന് വേണി ചോദിച്ചപ്പോള്‍ കാമിനി ലജ്ജയില്‍ കലര്‍ന്ന മന്ദഹാസത്തോടെ അരുണിന്‍റെ മുഖത്തേക്ക് ഒന്നൊളിഞ്ഞു നോക്കി. പ്രതീക്ഷയോടെ എന്നവണ്ണം കണ്ണിമക്കാതെ തന്നെ നോക്കുന്ന അവനെയാണ് അപ്പോള്‍ കണ്ടത്.
പൊട്ടിച്ചിരിച്ചുകൊണ്ട് അപ്പോള്‍ സേതു “ങ്ങും ... ങ്ങും ... ഇപ്പൊ എന്‍റെതിനു ഭംഗി പിടിക്കാതെയായി, അല്ലെ? എടീ പെണ്ണേ ജീപ്പിനെക്കാള്‍ അതിന് അഞ്ച് ഇരട്ടി വിലയുണ്ട്, പക്ഷെ മൈലേജ് എന്താണോ എന്തോ” എന്ന് തിരിച്ചടിച്ചു.
അമ്മമാര്‍ തമ്മിലുള്ള സംസാരത്തിനിടെ, തൊഴുതു കഴിഞ്ഞ് ഹോട്ടലിലെക്കാണ് അവര്‍ പ്രഭാത ഭക്ഷണത്തിന് പോകുന്നത് എന്ന് ഗിരിജ പറഞ്ഞപ്പോള്‍, അരുണലക്ഷ്മി നിര്‍ബ്ബന്ധം പിടിച്ചു അവരുടെ വീട്ടില്‍ എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാന്‍ വരണമെന്ന്. മകന്‍ കൂടി അമ്മയുടെ പക്ഷം ചേര്‍ന്നപ്പോള്‍, കാമിനിക്ക് സമ്മതിക്കെണ്ടിയും വന്നു.
ഉടന്‍ തന്നെ അരുണ്‍ വീട്ടില്‍ വിളിച്ച് ശങ്കരേട്ടനോട് എല്ലാം അടുക്കളയില്‍ സഹായത്തിനുള്ള സ്ത്രീയോടൊത്ത് കൈകാര്യംചെയ്യാന്‍ ഏല്പിച്ചു. അതോടെ സേതുവും കുടുംബവും തൊഴാനായി ക്ഷേത്രത്തിനകത്തെക്ക് നടന്ന്തുടങ്ങിയപ്പോള്‍, “മുത്തശ്ശിയും കൂടെ വരൂ” എന്ന വേണിയുടെ ആവശ്യത്തിനു വഴങ്ങി അരുണലക്ഷ്മിയും കൂടെക്കൂടി. അവര്‍ വരുന്ന വരെ കാത്തിരിക്കാന്‍ അരുണ്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
തൊഴുത് കഴിഞ്ഞ് എത്തിയവര്‍ വാണിയും രണ്ട് അമ്മൂമ്മമാരും ബെന്‍സില്‍ കയറിയപ്പോള്‍ യുവതികള്‍ സേതുരാമനൊപ്പം കൂടി, അരമണിക്കൂര്‍ ദൂരെയുള്ള അരുണിന്‍റെ വീട്ടിലക്ക് അവര്‍ പുറപ്പെട്ടു. കാറില്‍ കയറിയപ്പോള്‍ ചേച്ചി അനുജത്തിയോടു ചോദിച്ചു,
💬 Comments
View all comments