0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.7K

തോന്നി. പഴക്കമുണ്ടെങ്കിലും ഇവനിപ്പോഴും ടോപ്‌ കണ്ടീഷനില്‍ ആണ് കേട്ടോ, എനിക്ക് നല്ല കോണ്‍ഫിഡന്‍സ് ആണ്. കാശ്മീര്‍വരെ വേണമെങ്കില്‍ പോയിട്ടുവരാം, ഒരു കുഴപ്പവുമില്ല. പിന്നെ ഇതാകുമ്പോള്‍ നോട്ടിസബിളും അല്ലല്ലോ,” അരുണ്‍ പറഞ്ഞു.

“എന്‍റെ ഭയങ്കര വീക്നെസ് ആണ്, ബുള്ളറ്റ്,” കാമിനി ഇടയില്‍ കയറി. “അച്ഛന് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു, അച്ഛനുള്ളപ്പോള്‍ എന്‍റെ സ്ഥിരം യാത്ര അതിലായിരുന്നു. അച്ഛന്‍ മരിക്കുന്നതിന് കുറച്ച്‌ ദിവസം മുന്പ് വരെ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ അതില്‍ കൊണ്ടുപോയി.”

“എന്തായിരുന്നു പുള്ളിക്ക് അസുഖം, എങ്ങിനെയാണ് മരിച്ചത്,” അരുണ്‍ അന്വേഷിച്ചു.

“അച്ഛന് മെഡിക്കല്‍ ഷോപ്പ് ആയിരുന്നു. ആരോഗ്യകാര്യത്തിലൊക്കെ നല്ല ചിട്ടയായിരുന്നു ആള്‍ക്ക്. ഒരു ദിവസം പുലര്‍ച്ചെ നടക്കാന്‍ പോയതാണ്. കണ്ട്രോള്‍ തെറ്റി ഒരു ലോറി വന്നു തട്ടി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാ എന്നൊക്കെ പറയുന്നു. അധികം ആയിട്ടില്ല മരിച്ചിട്ട്.” അവള്‍ അത് പറഞ്ഞ് പൊടുന്നനെ അവനെ വിട്ടുമാറി.

അച്ഛന്‍റെ ഓര്‍മ്മ അവളെ വേദനിപ്പിക്കുന്നുണ്ട് എന്ന് സേതുരാമന് മനസ്സിലായി, സാധാരണ അച്ഛനെക്കുറിച്ച് അധികം സംസാരിക്കാത്ത ആളാണ്‌.

“അരുണ്‍, ഊണ് കഴിഞ്ഞ് അല്‍പ്പം റെസ്റ്റ്ഒക്കെ എടുത്ത ശേഷം കാമിനിയെ ഈ മലനിരകളില്‍ കൂടി ഒരു റൈഡ്ന് കൊണ്ടുപോണം കേട്ടോ,” അയാള്‍ പറഞ്ഞു.

“പിന്നെന്താ,” അരുണിന് ഉത്സാഹമായി. “ഞാന്‍ സ്പെയര്‍ ഹെല്‍മെറ്റും കൊണ്ട് വന്നിട്ടുണ്ട് ഇങ്ങനെ ഒരു ചാന്‍സ് ഒത്ത് കിട്ടിയെങ്കിലോ എന്ന് ഒരു അതിമോഹം സ്വപ്നം കണ്ടോണ്ട്,” അവന്‍ സീറ്റിന്‍റെ പിന്‍ഭാഗത്ത്‌, ബാക്ക്പാക്കിനു മുകളില്‍ സ്ട്രാപ് ചെയ്തു വച്ചിരുന്ന സ്പെയര്‍ ഹെല്‍മെറ്റില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അവന്‍റെ കന്നത്തരം കേട്ട് കാമിനി നിറഞ്ഞു നിന്ന കണ്ണീരിനിടയില്‍ കൂടി മന്ദഹസിച്ചു.

അവര്‍ അരുണിനെ അകത്തേക്ക്

💬 Comments

View all comments