Chapter Title : ആയില്യം തറവാട് 🪄[Appus]
താഴ്ന്ന ഒരു കുടുംബത്തിലെ ആളായിരുന്നു.
അതാണ് എല്ലാവരും എന്നെ വെറുക്കാൻ ഉള്ള കാരണം
"അതിൽ ഉണ്ടായ ഒരു ജന്മം അല്ലേ ഞാൻ "
അപ്പൊ എന്നേം കണ്ടൂടാ.
പിന്നെ അമ്മയുടെയും അച്ഛന്റെയും ചേച്ചിയുടെയും മരണത്തിന് ശേഷം ആണ് മുത്തശ്ശി എന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്.
വന്നുകയറിയമുതൽ ഇവടെ വരെ എന്നെ എല്ലാവർക്കും വെറുപ്പാണ്.
പക്ഷെ!
അവരോടൊക്കെ മുത്തശ്ശി എതിർത്തുനിന്നു
ഇവിടെ എന്നെ നിർത്തി.
പുറത്തെ കാഴ്ചകൾ വളരെ ബംഗിയുള്ളതു ആണ്
അതുപോലെ തന്നെ തറവാടും പരിസരവും
പക്ഷെ എനിക്ക് ഇതൊന്നും ആസ്വദിക്കാൻ യോഗം ഇല്ലാ...
മുറിയിൽ നിന്ന് അധികം പുറത്ത് ഇറങ്ങാറും ഇല്ലാ
വെറുതെ ഇങ്ങനെ നോക്കി ഇരിക്കാൻ മാത്രമേ ഇതുവരെ കഴിഞ്ഞിട്ടൊള്ളു.
എന്നെ എലാവരും അകറ്റി നിർത്തും എന്നോട് ആരും സംസാരികാറും ഇല്ലാ
അങ്ങനെ ആണ് ഇവടെ
മുത്തശ്ശിക്ക് നാല് മക്കൾ ആണ് അതിൽ ഏറ്റവും ഇളയത് ആണ് എന്റെ അമ്മ "ഭദ്രാ .
അച്ഛന്റെ പേര് "അജയൻ"
പിന്നെ ഞാൻ പറഞ്ഞില്ലേ
എന്റെ ചേച്ചി അമ്മു
അവളുടെ പേര് "ഹർഷ "
ഹ്മ്മ്.....
എന്റെ കൈയിൽ ഇപ്പൊ സ്വന്തം എന്ന് പറയാൻ ആകെ ഉള്ളത്
ഞങൾ നാലാളുടെ ഒരു ഫോട്ടോയും പിന്നെ എന്റെ കുറച്ചു സാധനങ്ങളും പിന്നെ എന്റെ അമ്മയുടെ ഈ മുറിയും.
എന്റെ ദൈവമേ എന്നാണ് ഇതിനൊക്കെ ഒരു അവസാനം ആവോ...??
"അവൻ പിന്നെയും പഴയ ഓർമകളിലേക്ക് വഴുതിപോകാൻ തുടങ്ങി "
പണ്ട് ഞാൻ ചെറിയകുട്ടി
ആയി ഇരിക്കുമ്പോൾ അമ്മ ഒരു കഥ പറയുമായിരുന്നു
തറവാട്ടിലെ മിന്നിത്തിളങ്ങുന്ന കാവിലെ കല്ലിനെ പറ്റി
💬 Comments
View all comments