Chapter Title : ആയില്യം തറവാട് 🪄[Appus]
കെട്ടി ഒരുങ്ങാൻ ഇവളെ കല്യാണംമറ്റും ആണോ ഇന്ന്.....
"ഞാൻ മനസ്സിൽ ചിന്തിച്ചു"
"ഉണ്ടക്കണ്ണുകളും അതിനൊത്ത
കൺപ്പീലിയും
കട്ടിപിരികവും
ചെറിയ ചുണ്ടുകളും
മുല്ല മുട്ടുപോലുള്ള പല്ലുകളും
അരക്ക് താഴേക്ക് നീണ്ടു കിടക്കുന്ന മുടിയും
അതിനൊത്ത
ശരീരസൗന്ദര്യവും.
അതാണ് ഗോപിക ".
ഇതൊക്കെ കണ്ട്
സത്യം പറഞ്ഞാൽ
മിന്നൽഅടിച്ച പോലെ ആണ് ഇപ്പോഴത്തെ എന്റെ അവസ്ഥ.
ഞാൻ വായ്യും തുറന്നു നിൽക്കുന്നത് കണ്ടിട്ട്
അവൾ എന്നെ തോണ്ടി വിളിച്ചു.
അതെ....
എന്താ മാഷെ ഇങ്ങനെ നോക്കുന്നെ
എങ്ങനെ ഉണ്ട്?
ഞാൻ അതേ നിൽപ്പ് തന്നെ തുടർന്നു
ഭംഗി ഉണ്ടോ?
പിന്നെയും അതേ നിൽപ്പ് തുടർന്ന എന്നെ ബോധത്തിലേക്ക് കൊണ്ടുവന്നത്
എന്റെ കൈയിൽ ഒരു നുള്ള് കിട്ടിയപ്പോൾ ആണ്.
സ്സ്........
എന്താ നീ കാട്ടിയെ എനിക്ക് വേദനിച്ചു ട്ടോ
ഞാൻ നുള്ള് കിട്ടിയ ഭാഗം ഉഴിഞ്ഞുക്കൊണ്ട് പറഞ്ഞു
നന്നായി പോയി
ഇങ്ങനെ പ്രതിമ പോലെ നിന്നപ്പോൾ ജീവൻ ഉണ്ടോ എന്ന് നോക്കിയത് ആണ്.
"അവൾ കെറുവോടെ പറഞ്ഞു "
പണ്ടാരം മേത്ത് തൊട്ടാൽ വേദന ആണ്.
ഞാൻ അവളെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടിട്ടാന്ന് തോന്നുന്നു.
പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു
ഇനിയെങ്കിലും ഒന്ന് പറ എങ്ങനെ ഇണ്ട്.?
അവൾ ദാവാണിയുടെ അറ്റം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും
രണ്ട് കറക്കം കറങ്ങിങ്ങിയാണ് ചോദിച്ചത്
" തത്കാലം അവളെ പൊക്കി പറയാൻ ഇപ്പൊ മൂഡ് ഇല്ലാ!
അസൂയക്കൊണ്ട് അല്ലട്ടോ
അവളെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ.
അതോണ്ട് ഒന്ന് തളർത്തി നോക്കാ ".
എന്റെ ദൈവമേ ...........
എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നെ
എന്താ ഹരിയേട്ടാ.....
"അകാംശയോടെ അവൾ ചോദിച്ചു "
ഒന്നും ഇല്ല്യാ...
പറ ഹരിയേട്ടാ പ്ലീസ്
"അവൾ ചിണുങ്ങിക്കൊണ്ട് പറഞ്ഞു "
എന്റെ പൊന്നു മകളെ രാവിലെ നല്ലൊരു കാണിക്കാണാം എന്ന് വിചാരിച്ചു എഴുന്നേറ്റത് വന്നത് ആണ് ഞാൻ.
അതഅങ്ങട്ട് കുളമാക്കിയപ്പോ നിനക്ക് സമാധാനം ആയില്ലേ.
"ഞാൻ കപട ദേഷ്യത്തോടെ അവളെ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു "
അതുവരെ നൂറു വാൾട്ടില്
ചിരിച്ചിരുന്ന അവളുടെ മുഖം അങ്ങട്ട് മാറി
"കുറച്ച് നേരം എന്നെത്തന്നെ നോക്കിനിന്നുക്കൊണ്ട് അവൾ പറഞ്ഞു "
ഹ്മ്മ്
ഞാൻ പോവാണ്
പോക്ക് കണ്ടാൽ അറിയാം നല്ല ഫീൽ ആയിട്ട് ഉണ്ട്.
അയ്യേ പോവാണോ
നിക്ക് നിക്ക് സോറി
ഞാൻ അവളുടെ മുന്നിലേക്ക് കയ്യറി നിന്നുകൊണ്ട് പറഞ്ഞു
എനിക്ക് ഒന്നും കേൾക്കണ്ട നിങ്ങളുടെ സോറി
മാറങ്ങട്ട്
💬 Comments
View all comments