Chapter Title : ആയില്യം തറവാട് 🪄[Appus]
എന്നെയും തട്ടി മാറ്റിക്കൊണ്ട് അവൾ മുന്നിലേക്ക് നടന്നു
പെട്ടന്ന് ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു
"സുച്ചിട്ടപോലെ അവൾ നിന്നു"
ഞാൻ പതിയെ അവളുടെ അടുത്തേക്ക് നിന്നു.
മണിക്കുട്ടിയ്യേ...
ഞാൻ വെറുതെ പറഞ്ഞത് അല്ലേ.
നല്ല ഭംഗി ഇണ്ട് ട്ടോ എന്റെ സുന്ദരിയേ കാണാൻ
അവളുടെ ആ കുഞ്ഞുമുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.
മുഖത്തു വന്ന പുഞ്ചിരി ഒളിപ്പിച്ക്കൊണ്ട്
കബടദേഷ്യത്തോടെ
അവൾ പറഞ്ഞു
കൈ വിട്ടേ എനിക്ക് പോണം.
ആാാഹാ....
എന്നാപ്പോയ്ക്കോ
എനിക്ക് ആരേയും കാണണ്ട
ഞാനും ദേഷ്യം അഭിനയിച്ചു..
ഹ്മ്മ്
പോകുന്ന വഴിക്ക് അവൾ
വിളിച്ചു പറഞ്ഞു
മുത്തശ്ശി അനേഷിക്കുന്നുണ്ട്
ചവിട്ടികുലുക്കി കൊണ്ട്ഉള്ള അവളുടെ പോക്കും നോക്കി പുഞ്ചിരിച്ചുകൊണ്ട് ഞാൻ നിന്നു ......
കുറച്ച് നേരത്തിന് ശേഷം....
ഇനി ഒന്ന് കുളിക്കാം.....
ഇപ്പൊ ഒരു മനസുഗം...
മുറിയിലേക്ക് കയറി ഞാൻ ഡ്രസ്സ് ഒക്കെ എടുത്ത് കുളിക്കാനായി കയറി
തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകുമ്പോൾ ഒരു സുഖം......
കുളിയും മറ്റുപരുവാടികളും കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങി
ഒരു വെള്ളമുണ്ടും കറുപ്പ് ഷർട്ടും ആണ് ഇപ്പോൾ എന്റെ വേഷം
പെട്ടെന്ന് ഒരു കാര്യം മിന്നൽ അടിച്ചപോലെ എനിക്ക് ഓർമ വന്നു
ദൈവമേ ഇന്ന് മണിക്കുട്ടിയുടെ പിറന്നാൾ ആണല്ലോ
ഇന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞതാ....
വെറുതെ അല്ല രാവിലെ തന്നെ മാറ്റി ഒരുങ്ങി വന്നത്
ഇന്ന് മിക്കവാറും എന്റെ പതിനാരടിയന്ത്രത്തിനു ഊണ് കഴിക്കാം
ഇവിടെ എല്ലാവർക്കും.
അത്രക്ക് നല്ല സാധനത്തിനെ ആണ് ഞാൻ ഇന്ന് രാവിലെ തന്നെ തിരി കൊളുത്തി വിട്ടത്
ശേ...
ഞാൻ ആ കാര്യം പറ്റെ അങ്ങട് മറന്നു പോയി.
ഇനി ഒന്നേ ചെയ്യാൻ ഒള്ളു
കാലു പിടിക്കാം......
ഞാൻ വേഗം മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി
സകല ദൈവങ്ങളെയും വിളിച്ച് ആണ് ഇപ്പോൾ എന്റെ നടത്തം
പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോൾ
മുത്തശ്ശി പുറത്തുള്ള ചാരു കസേരയിൽ ഇരിക്കുന്നുണ്ട്
ഞാൻ വേഗം അങ്ങോട്ട് ചെന്നു
മുത്തശ്ശി...
അമ്പടി കള്ളി ഇവടെ ഇരിക്കാ
ഞാൻ ചെന്ന് കവിളിൽ ഒരു ഉമ്മ കൊടുത്തു
മുറുക്കി ചുവന്ന പല്ല് കാട്ടി മുത്തശ്ശി എന്നോട് ചിരിച്ചു
പെട്ടെന്ന് മുത്തശ്ശിയുടെ മുഖത്തു ദേഷ്യം വന്നു
പോടാ....
നീ എന്നോട് മിണ്ടാൻ വരണ്ട
ഇന്നലെ രാത്രി പുതിയ സിനിമാ കഥ പറഞ്ഞു തന്നില്ലല്ലോ നീ..
ഞാൻ ഒരുപാട് കാത്തിരുന്നു നീ വരും എന്ന് വിചാരിച്ച്.
എന്നെ പറ്റിച്ചില്ലേ നീ
💬 Comments
View all comments