0%

Chapter Title : ആയിഷ

Author : kkstories Read All Parts 271

അതു തെറ്റായികാണുമോ എന്ന് കരുതിയാ ഞാൻ...!! "

...ശരിക്കും മറുപടി പറയാനാവാതെ ഞാൻ സ്തംഭിച്ചുപോയി..നാളെ വിവാഹനിശ്ചയം...!! പിന്മാറാൻ നിവൃത്തിയില്ല... അവളെ നഷ്ടപ്പെടുത്താനും വയ്യ...!! അവളെ ആശ്വസിപ്പിക്കാൻ എന്തുപറയണമെന്നറിയില്ല.. കരഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു..

കുറച്ചുസമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു.. "പ്രവീൺ ... പ്രവീൺ പറ...എവിടേക്കാണെങ്കിലും ഞാൻ വരാം.. നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം... എനിക്കു മിസ് ചെയ്യാൻ പറ്റില്ല... എന്നെ മനസ്സിലാക്കു... പ്ളീസ്...!! " ...കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവളിൽ നിന്നും ഇതു കേട്ടിരുന്നെങ്കിൽ...!! പക്ഷെ ഇന്ന്... പന്തലിട്ട് ഒരു കൂട്ടം ആളുകളെ ക്ഷണിച്ചു ഒരു കുടുംബം... !! സ്വപ്‌നങ്ങൾ കണ്ടു ഒരു പെൺകുട്ടി.. !! എന്‍റെ വീട്ടുകാർ...!! എന്‍റെ മോഹങ്ങൾ കബറടക്കുന്നതു തന്നെയാണുചിതം.. !! പക്ഷെ അതു അവളെ മനസ്സിലാക്കാൻ എനിക്കെങ്ങനെ കഴിയും...!!!

വാക്കുകൾ കിട്ടാതെ ഞാൻ പതറി.. കുറച്ചു സമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു.. "സാരമില്ല... ഞാൻ കരയില്ല.. തെറ്റു എന്‍റെ മാത്രമാണ്‌... ഞാനാണ് നഷ്ടപ്പെടുത്തിയത്.. ഇനി ഞാൻഎ വിളിക്കുകയില്ല...പ്രവീണിന് നല്ല ജീവിതമുണ്ടാകട്ടെ.. ഒരു പെൺകുട്ടിയുടെ സ്വപ്നം.. അവളുടെ വീട്ടുകാരുടെ അഭിമാനം ഒന്നും നമ്മൾ കാരണം തകരരുത്.. ബൈ... "

.... അതും പറഞ്ഞു അവൾ ഫോൺ വെച്ചു.. എന്ത്‌ ചെയ്യണമെന്നറിയാതെ ഞാനും.. !! പിന്നീട് മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമം... വിവാഹനിശ്ചയം കഴിഞ്ഞു... ഐഷുവിന്റെ യാതൊരു വിവരവുമില്ല... ദിവസങ്ങൾ കടന്നുപോയി...

....എന്‍റെ മനസ്സ് കലുഷിതമായിരുന്നു.. അവളെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.. അതിനിടയ്ക്ക് അപ്രതീക്ഷിതമായി അവളുടെ ഫോൺ കാൾ...!! "പ്രവീൺ ...നമുക്ക് നല്ല ഫ്രണ്ട്സായിരിക്കാം... എനിക്കു നിന്നെ നഷ്ടപ്പെടുത്താൻ വയ്യ... !! " ....

💬 Comments

View all comments