Chapter Title : ആയുരാഗ്നി 2 [The Erotic Writer]
രഹസ്യമാണോ പറയാനുള്ളെ...." കിച്ചു പിള്ളേച്ചനെ അടുത്ത് പിടിച്ചിരുത്തി ചെവിയിൽ ശബ്ദം താഴ്ത്തി ചോദിച്ചു...
"അമ്മമാരെ പോലെ തന്നെ രണ്ടും കുറുമ്പിന്റെ കൂടാരമാന്നല്ലേ..."
"പിന്നല്ലാതെ മോശമാവാൻ പാടുണ്ടോ.. എന്തുവാ ഒരു ചൊല്ലുണ്ടല്ലോ മത്തം കുത്തിയാൽ...."അച്ചു ഇളിച്ചു
" അമ്പെടാ ഇതൊക്കെ അറിയാല്ലേ... കരയിലാകെ സംസാരം മലയാളം പച്ച വെള്ളം പോലെ സംസാരിക്കുന്ന ഈ സായിപ്പന്മാരെ കുറിച്ച... ഒരു കൂട്ടർക്കു ഇവര് അമേരിക്കയിൽ തന്നാരുന്നൊന്ന സംശയം .... "
"എന്താടോ പിള്ളേ താൻ പറയാൻ ഉണ്ടെന്നു പറഞ്ഞെ..."
"അതു ആ മുരുകേശനും പാണ്ടികളും ഇറങ്ങിട്ടുണ്ട്..."
"സാധാരണ ഉത്സവത്തിനും പരിപാടികൾക്കും ആണല്ലോ ശല്യം ഇതിപ്പോ അന്നദാനത്തിനും ശല്യം സഹിക്കണോ..."
"അവനാ മിണ്ടാപ്രാണിയെ കൊണ്ട് പോണമെന്നു പറഞ്ഞ വന്നേക്കണേ.."
"കഴിഞ്ഞ തവണ എല്ലാരും കൂടി തടഞ്ഞേനാരിക്കും കൂടെ അഞ്ചാറു പാണ്ടികളും ഉണ്ട്..."
"ഇത്രേം നാളും ക്ഷമിച്ചു എനിക്കും എല്ലാത്തിനും ഒരു മടുപ്പാരുന്നു വഴക്കിനും വക്കാണത്തിനും പുറകെ പോകാൻ മേലാരുന്നു ഇപ്പോ എന്റെ കുട്ട്യോൾ ഒക്കെ ഇങ്ങെത്തി അവരുടെ പേരിൽ നടത്തുന്ന പരിപാടിയ നാളെ നടക്കുന്നത് അതിൽ എന്തേലും പ്രശ്നമുണ്ടാക്കിയാൽ പഴയ ദേവരാജ വർമയെ മറന്നിട്ടുണ്ടാകില്ല ഈ നാട്ടുകാരാരും..."
"എന്താ അച്ചാ പ്രശ്നം ആരാ ഈ മുരുകേശൻ ..?"
"അതു ആ ചക്കാലക്കലെ ദിവാകരൻ ഇല്ലേ... നിങ്ങൾക്കറിയില്ലേ ആ ചെന്നൈയിൽ ബിസിനെസ്സ് ഒക്കെ നടത്തികൊണ്ടിരുന്ന..."
" ആ ഓർമയുണ്ട് അച്ഛാ പുള്ളിയല്ലേ സ്കൂൾ ഗ്രൗണ്ടിനു സ്ഥലം വിട്ടു തന്നെ....? "
"ആ അതു തന്നെ മോളെ....അയാളുടെ ഭാര്യേം മോനും ഒരു ആക്‌സിഡന്റിൽ മരിച്ചു മൂത്തത് മരിച്ചു പോയ ആ ചെറുക്കൻ ആരുന്നു ഇളയത് ഒരു പെൺകൊച്ചു അതിനു സംസാരിക്കാൻ ഉള്ള കഴിവില്ല.. ആ കൊച്ചിനെ നോക്കാൻ ഒക്കെ ആയിട്ടു അവൻ രണ്ടാമതൊരു കല്യാണം കഴിച്ചു അങ്ങ് ചെന്നൈന്നു. ഒരു മൂദേവി ആ കൊച്ചിനേം നോക്കൂല അവന്റെ കാശിനു ഒരുങ്ങി കെട്ടി നടക്കൽ മാത്രം ആ പെൺകൊച്ചിന് 13 വയസുള്ളപ്പോൾ അവനും പോയി പിന്നെ ആ കൊച്ചിനെ ഒരു വേലക്കാരി ആക്കി ആ മൂദേവി ആ വീട്ടിൽ.
പക്ഷെ സ്വത്തുക്കൾ എല്ലാം ദിവാകരൻ കൊച്ചിന്റെ പേരില എഴുതി
💬 Comments
View all comments