0%

Chapter Title : ആയുരാഗ്നി 2 [The Erotic Writer]

Author : Kambikathakal Read All Parts 1.5K

പെൺകൊച്ചു അതിനു സംസാരിക്കാൻ ഉള്ള കഴിവില്ല.. ആ കൊച്ചിനെ നോക്കാൻ ഒക്കെ ആയിട്ടു അവൻ രണ്ടാമതൊരു കല്യാണം കഴിച്ചു അങ്ങ് ചെന്നൈന്നു. ഒരു മൂദേവി ആ കൊച്ചിനേം നോക്കൂല അവന്റെ കാശിനു ഒരുങ്ങി കെട്ടി നടക്കൽ മാത്രം ആ പെൺകൊച്ചിന് 13 വയസുള്ളപ്പോൾ അവനും പോയി പിന്നെ ആ കൊച്ചിനെ ഒരു വേലക്കാരി ആക്കി ആ മൂദേവി ആ വീട്ടിൽ.

പക്ഷെ സ്വത്തുക്കൾ എല്ലാം ദിവാകരൻ കൊച്ചിന്റെ പേരില എഴുതി വെച്ചേ. അതിനു 18 തികയാതെ ക്രയവിക്രയം ഒന്നും ചെയ്യാൻ പറ്റില്ല 18 തികഞ്ഞാലും വിവാഹം കഴിയാതെ മറ്റൊരാൾക്കതിൽ യാതൊരാവകാശോമില്ലെന്നൊക്കെ എന്തൊക്കെയോ അവനെഴുതി ചേർത്തിട്ടുണ്ട്. അതറിഞ്ഞപ്പോ മുതല് ആ മൂദേവിടെ അനന്തരവൻ ഈ പൊടികൊച്ചിനെ കെട്ടാൻ നടക്കുവാ അടുത്ത മാസമെങ്ങേണ്ട അതിനു 18 തികയുന്നെ ആ അനന്തരവൻ ആണീ മുരുകേശൻ.

ഉത്സവത്തിനൊക്കെ വന്നു ഭയങ്കര ശല്യമാ അവനും അവന്റെ കുറച്ചു കൂട്ടാളികളും കടകളിൽ പിരിവും പെൺപിള്ളേരെ ശല്യവും ഒരു തവണ ആ കൊച്ചിനെ പിടിച്ചോണ്ട് പോകാൻ നോക്കി അതു പാവമൊരു മിണ്ടാപ്രാണി അതിനെന്തു ചെയ്യാൻ പറ്റും അന്ന് ഞാനും കൂടെ നാട്ടുകാരെല്ലാവരും കൂടി തടഞ്ഞു.

അന്നവൻ കെട്ടാൻ പോകുന്ന പെണ്ണാ അവളെ ഞാൻ കൊണ്ട് പോകും എന്നൊക്കെ വെല്ലുവിളിച്ചു പോയതാ. ഇതിപ്പോ ആ കൊച്ചിന് 18 തികയാൻ പോകുവല്ലേ അതിനാരിക്കും അവൻ വന്നേ പിന്നെ അമ്പലത്തിലെ വിശേഷോം അറിഞ്ഞു കാണും."

"പോലീസ് ഒന്നുമില്ലേ ദേവച്ചാ ഇവിടെ.."

"ഇവിടങ്ങനെ പ്രശ്നമുള്ള ആൾക്കാരൊന്നുമില്ലല്ലോടാ മക്കളെ അതുകൊണ്ട് പോലീസ് സ്റ്റേഷനിൽ ആകപ്പാടെ 5 പോലീസ് കരേയുള്ളു അവരാണെൽ എല്ലാം 50 വയസിനു

💬 Comments

View all comments