Chapter Title : ആയുരാഗ്നി 2 [The Erotic Writer]
മേളിലുള്ളോരും.."മുരുകേശൻ ഒക്കെ പക്കാ ക്രിമിനലുകള അവന്മാരെ നമ്മടെ റിട്ടയർ ആവാൻ ഇരിക്കണ ഈ പോലീസ്കാര് എന്ത് ചെയ്യാനാ..."നാളെയെന്തായാലും പ്രശ്നമുണ്ടാക്കാന അവന്മാരുടെ വരവ് ഞാനാ കമ്മീഷ്ണറെ ഒന്ന് വിളിക്കട്ടെ..."സമ്മുവും സരുവും അച്ചൂനേം കിച്ചുനേം ഒന്ന് നോക്കി.രണ്ടു പേരുടേം മുഖമൊക്കെ വലിഞ്ഞു മുറുകി ഇരിപ്പുണ്ട്.
"അച്ഛാ ആരേം വിളിക്കണ്ട.. പ്രശ്നം വല്ലോം ഉണ്ടായാൽ വിളിക്കാം... പിന്നെ ഇത്രേം നാട്ടുകാരില്ലേ ഇവിടെ അവരെയൊക്കെ മറികടന്നു ആ കൊച്ചിനെ അവര് കൊണ്ട് പോവുമോ നമ്മുടെ നാട്ടിന്നു.... നമുക്ക് നോക്കാം എന്തേലും പ്രശ്നമുണ്ടായാൽ വിളിക്കാം ആരെയാന്നു വെച്ചാൽ ..."
"നീയെന്തറിഞ്ഞിട്ട ഉണ്ണിമോളേ ഈ പറയുന്നേ.. നമ്മുടെ നാട്ടുകാരെന്താ അടിം വഴക്കുമായിട്ടു നടക്കണോരാ. അവരൊക്ക റൗഡികളാ ഉണ്ണിമോളേ... അവനന്നു വെല്ലു വിളിച്ചിട്ട പോയത് ഇതിപ്പോ അവന്റെ കൂടെ കൊണ്ട് വന്നേക്കുന്നത് ആരെയാന്ന് വെച്ച..."
" അച്ഛാ ഒരു പ്രശ്നോമുണ്ടാകില്ല. ആരും ആ പെൺകൊച്ചിനെ കൊണ്ട് പോകേമില്ല... "
" മ്മ്. നീയെന്തുദേശത്തില ഇത് പറയാണെന്ന് എനിക്കറിയില്ല എന്നാലും നീ പറഞ്ഞിട്ടു കേട്ടില്ലെന്ന് വേണ്ട... പിള്ളേ അമ്പലത്തിലെ കാര്യങ്ങളെല്ലാം ശരിയായിയില്ലേ.."
" ഉവ്വ് ഒക്കെ ഭംഗിയാകിട്ടുണ്ട് അനൗൺസ്മെന്റും ചെയ്തിട്ടുണ്ട് 100 രൂപയെന്ന പറഞ്ഞേക്കണേ.. "
"മ്മ് അതുമതി 1000 മാണ് നമ്മള് കൊടുക്കുന്നത് പക്ഷെ 100 പറഞ്ഞ മതീന്ന് ഞാൻ പറഞ്ഞത് മനഃപൂർവമാ.."
"അതെന്താ ദേവച്ച..?"
"ഇത് നിങ്ങൾക്കും കൂടി ഉള്ള ഒരു പാഠമാണ് കുട്ട്യോളെ... പാത്രമറിഞ്ഞേ നമ്മൾ വിളമ്പാവൂ.. ആവിശ്യക്കാർ ഉണ്ടാവും അത്യാവിശക്കാരും ഉണ്ടാവും നമ്മള് കൊടുക്കുന്നത് ആവിശ്യക്കാർക്കണോ അത്യാവിശമുള്ളവർക്കണോ എന്ന് നമ്മൾ മനസിലാക്കണം. ഇപ്പോ 100 രൂപ എന്ന് പറഞ്ഞോണ്ട് ആ 100 രൂപയ്ക്കു
💬 Comments
View all comments