Chapter Title : ആയുരാഗ്നി 2 [The Erotic Writer]
ജോലിക്കു പോണമെന്നൊക്കെ കരുതി പിന്നെ നൃത്തം തുടർന്നാലോ എന്നാലോചിച്ചു.
അങ്ങനെ ഒരു നൃത്താലയം തുടങ്ങി അവിടുത്തെ മലയാളി അസോസിയേഷനിൽ ഉള്ള ഒരുപാടു കുട്ടികൾ ഉണ്ടാരുന്നു പിന്നെ അതിന്റെ പുറകെ ആരുന്നു ഇത്രേം വർഷം.ഞങ്ങൾ ഇങ്ങു പോരുന്ന ടൈമിൽ 160 കുട്ടികൾ ഉണ്ടാരുന്നു. അവിടെ തന്ന പഠിച്ച സീനിയർസ് കുട്ടികളെ അതെല്പിച്ച ഞങ്ങളിങ്ങു പോരുന്നേ നിർത്താൻ തോന്നിയില്ല. അവന്മാർക് 10 വയസുള്ളപ്പോഴാ ദേവേട്ടൻ.... അവന്മാരാണ് ഞങ്ങളെ ആ സങ്കടത്തിന്നൊക്കെ കര കയറ്റിയത്.
"എന്നിട്ടെവിടെ ആ വേന്ത്രൻമാര്?"
സരു അകത്തേക്ക് കേറി മുകളിലേക്കു നോക്കി വിളിച്ചു " അച്ചൂട്ട.... കിച്ചൂട്ടാ.... ഇങ്ങോട്ടിറങ്ങി വാ.. "
"അച്ചു കിച്ചുന്നാണോ പേര്?"അതെ അമ്മായി വീട്ടിൽ അങ്ങനാ വിളിക്കണേ ആയുർദേവ് അഗ്നിദേവ് അതാ ശരിക്കുള്ള പേര്."
" ഇത് കാശിനാഥന്റെ ഭാര്യയും മക്കളുമാണ് കേട്ടോ "സരു നോക്കുന്നത് കണ്ടു ദേവപ്രതാപൻ പറഞ്ഞു ദേവപ്രതാപന്റെ മൂത്ത മകനാണ് കാശിനാഥൻ.
സരുവും സാമ്മുവും ചിരിച്ചു. "മക്കളുടെ പേരെന്തുവാ?" 16ഉം 17ഉം വയസു തോന്നിക്കുന്ന പെൺകുട്ടികളോട് സരു ചോദിച്ചു..
""... ആദ്യ.... ആനന്തിക... അപ്പോളാണ് പരസ്പരം തല്ലും പിടിച്ച് അച്ചും കിച്ചും പൂമുകത്തേക്ക് വന്നത് അവരെ കണ്ടതെ ദേവപ്രതാപനും ശ്രീദേവികയും എണീറ്റു മിഴിച്ചു നോക്കി "അച്ഛൻ..."ശ്രീദേവികയുടെ വായിൽ നിന്നത് വീണു ദേവപ്രതാപൻ ചുമരിലെ ഫോട്ടോയിലേക്കും അവരെയും മാറി മാറി നോക്കി.
അഞ്ചര അടിയിലധികം പൊക്കവും പൊക്കത്തിനനുസരിച്ചുള്ള വണ്ണവും ദൃഢമായ പേശികളുള്ള ശരീരവുമൊക്കെ ഉഴിഞ്ഞു നോക്കി അവിടെ ഉണ്ടായിരുന്നവരൊക്കെ അതിലേറെ അത്ഭുതം രണ്ടമ്മമാരുടെ മക്കളായിട്ടും കോപ്പി പേസ്റ്റ് ചെയ്ത പോലെ ഉള്ള സാമ്യം.
"ഏട്ടാ അച്ഛനെ പോലെ തന്നെ അല്ലെ." പ്രതാപൻ ദേവരാജന് നേരെ നോക്കി ചോദിച്ചു.. "അതേടാ കണ്ടപ്പോ ഞാനും ഞെട്ടി പോയി അച്ഛനുമായി ഇത്രേം സാമ്യം."
അച്ചും കിച്ചും അമ്മമാരുടെ കൂടെ വന്നു നിന്നു വന്നവരെയൊന്നും ഒരു പിടിമില്ല അമ്മമാര് പറഞ്ഞു തന്നിട്ടുണ്ട് ബന്ധുക്കളെ പറ്റിയൊക്കെ പക്ഷെ ആരൊക്കെയാന്ന് ഒരു പിടിമില്ല...
"ഇങ്ങു വന്നേ... ചോദിക്കട്ടെ..." "ചെല്ല് അതു അമ്മച്ചന്റെ സഹോദരി ഇത് സഹോദരൻ പേരൊക്കെ അറിയില്ലേ നിങ്ങൾക്.."
"മ്മ് ശ്രീദേവികാമ്മേം ദേവപ്രതാപൻ അച്ഛനും."
"ആഹാ ഞങ്ങടെ പേരൊക്കെ അറിയ്യോ?"
"കണ്ടാൽ അറിയില്ലെന്ന് ഉള്ളു ചെറിയച്ഛ എല്ലാരേം പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്."
പിന്നെ വിശേഷങ്ങൾ ചോദിക്കലായി പരിചയപെടലായി ആകെ ബഹളം വന്നവരൊക്കെ വൈകുന്നേരമാണ് തിരികെ പോയത്
"മഹിഅച്ഛനെ പറ്റി ഒരു വിവരോംഇല്ലേ അച്ച?"
"കഴിഞ്ഞ മെയ് മാസം വന്നിട്ടു പോയതാ ഉണ്ണിമോളേ
💬 Comments
View all comments