0%

Chapter Title : ആയുരാഗ്നി 2 [The Erotic Writer]

Author : Kambikathakal Read All Parts 1.5K

പ്രതാപൻ ദേവരാജന് നേരെ നോക്കി ചോദിച്ചു.. "അതേടാ കണ്ടപ്പോ ഞാനും ഞെട്ടി പോയി അച്ഛനുമായി ഇത്രേം സാമ്യം."

അച്ചും കിച്ചും അമ്മമാരുടെ കൂടെ വന്നു നിന്നു വന്നവരെയൊന്നും ഒരു പിടിമില്ല അമ്മമാര് പറഞ്ഞു തന്നിട്ടുണ്ട് ബന്ധുക്കളെ പറ്റിയൊക്കെ പക്ഷെ ആരൊക്കെയാന്ന്‌ ഒരു പിടിമില്ല...

"ഇങ്ങു വന്നേ... ചോദിക്കട്ടെ..." "ചെല്ല് അതു അമ്മച്ചന്റെ സഹോദരി ഇത് സഹോദരൻ പേരൊക്കെ അറിയില്ലേ നിങ്ങൾക്.."

"മ്മ് ശ്രീദേവികാമ്മേം ദേവപ്രതാപൻ അച്ഛനും."

"ആഹാ ഞങ്ങടെ പേരൊക്കെ അറിയ്യോ?"

"കണ്ടാൽ അറിയില്ലെന്ന് ഉള്ളു ചെറിയച്ഛ എല്ലാരേം പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്."

പിന്നെ വിശേഷങ്ങൾ ചോദിക്കലായി പരിചയപെടലായി ആകെ ബഹളം വന്നവരൊക്കെ വൈകുന്നേരമാണ് തിരികെ പോയത്

"മഹിഅച്ഛനെ പറ്റി ഒരു വിവരോംഇല്ലേ അച്ച?"

"കഴിഞ്ഞ മെയ് മാസം വന്നിട്ടു പോയതാ ഉണ്ണിമോളേ അവൻ പിന്നൊരു വിവരോമില്ല "

" വാടാ മക്കളെ നമ്മുക്ക് നമ്മടെ നാടൊക്കെ ഒന്ന് കണ്ടു വരാം "ദേവരാജൻ വടിയും കുത്തി എണീറ്റു..

"നിങ്ങൾ വരുന്നോടി പിള്ളേരെ...?"

"ഇല്ലച്ച ലക്ഷ്മിയെ പോയൊന്നു കാണണം അവൾ വീട്ടിൽ ഉണ്ടെന്നു പറന്നു സൗദാമിനി ചേച്ചി..."

"ഞാനെന്നാൽ എന്റെ കൊച്ചു മക്കളെ നാട്ടുകാർക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി വരാം "

അച്ചുവും കിച്ചുവും ദേവരാജനും തറവാട്ടിൽ നിന്നറങ്ങി നടന്നു...

"ദേവച്ചന് നടക്കാൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ?"

" ഇല്ലെടാ പിള്ളേരെ കുറച്ചു വയ്യാഴിക ഒക്കെ ഉണ്ടാരുന്നു നിങ്ങള് വന്നപ്പോ അതൊക്കെ അങ്ങട് പോയി ഇപ്പോ ചെറുപ്പമായതു പോലെ. ശരീരത്തിന് ആയിരുന്നില്ലെടാ മക്കളെ അസുഖങ്ങൾ മനസിനായിരുന്നു. അതൊക്കെയും നിങ്ങളിങ്ങെത്തിയതോടു കൂടി തീർന്നു.ഇനി വേണം എനിക്ക് പഴയ ദേവരാജ വർമ തമ്പുരാൻ ആകാൻ.

💬 Comments

View all comments