Chapter Title : ആയുരാഗ്നി 2 [The Erotic Writer]
എന്റെ ഇടവും വലവും എന്റെ ഈ സിംഹ കുട്ടികളും "
"ഇപ്രാവശ്യത്തെ ഉത്സവം കേങ്കേമം ആക്കണം എന്റെ കുട്ടികൾ ഇങ്ങെത്തിയില്ലേ തൃപ്പങ്ങോട്ടു ക്ഷേത്രത്തിൽ നിന്നു.നിങ്ങടെ അച്ഛന്റെ കുടുംബ ക്ഷേത്രം. അവിടെ നിന്നും പൊന്നാഭാരണങ്ങളും ദേവിയുടെ പൊന്നിൽ തീർത്ത പടവാളും നമ്മുടെ പാലോട്ടുമംഗലം ക്ഷേത്രത്തിലേക്കു കൈ മാറി വാങ്ങുന്ന ഒരു ചടങ്ങുണ്ട് നമ്മുടെ തറവാട്ടിലെ മൂത്ത സന്തതിയുടെ അനന്തരാവകാശികൾ ആണ് അതു ഏറ്റു വാങ്ങേണ്ടത്. ഇതുവരെ ആ ചടങ്ങ് നടത്തിട്ടില്യ. എന്റെ അന്തരാവകാശികൾ ഇപ്പോഴല്ലേ ഇങ്ങെത്തിയെ. ഇപ്രാവശ്യം അതും നടത്തണം എന്റെ കുട്ട്യോൾ."
"എല്ലാം നടത്താം ദേവച്ച. എന്താ വേണ്ടേന്നു ദേവരാജ വർമ തമ്പുരാൻ കല്പിച്ച മതി."
"എടാ കുറുമ്പ" ദേവരാജൻ അച്ചുവിന്റെ ചെവിക് പിടിച്ചു. "ഇതെങ്ങനെയാ ഇത്രേം നന്നായി മലയാളം പഠിച്ചേ നിങ്ങൾ..?"
"ഞങ്ങൾ അവിടെ താമസിച്ചിരുന്നത് ഒരു വില്ലയിലായിരുന്നു ദേവച്ച. അവിടെ സെയിം പത്തുമുപ്പത് വില്ലകൾ ഉണ്ട് എല്ലാം മലയാളികൾ.പിന്നെ വീട്ടിൽ വന്നാൽ മലയാളം മാത്രേ സംസാരിക്കാവൂന്ന് അമ്മമാര് പറഞ്ഞിട്ടുണ്ട്. സ്കൂളില് മാത്രാണ് ഇംഗ്ലീഷ് ഞങ്ങൾ ഉപയോഗിച്ചിരുന്നത്. അമ്മമാരുടെ നൃത്താലയത്തിലും 80പേഴ്സ്ന്റ് മലയാളികൾ ആയിരുന്നു 20 കുട്ടികൾ ഫോറിനേഴ്‌സ് ആയിരുന്നു. "
" മ്മ്... വസുനും അത്ഭുതം ആണ് നിങ്ങൾ മലയാളം പറയണത് കേൾക്കുമ്പോ. ഉണ്ണിമോളും കിങ്ങിണി മോളും ഇവിടുന്നു പോയതാന്ന് പറയാം പക്ഷെ നിങ്ങൾ അവിടെ ജനിച്ചു വളർന്നതല്ലേ. "
" അതിന്റെ ക്രഡിറ്റ് ഒക്കെ അമ്മമാർക്കാണ് ദേവച്ച അവര് ഞങ്ങൾക്കു 18 വയസാകാൻ നോക്കിയിരിക്കുവാരുന്നു ഇങ്ങോട്ടേക്കു വരാൻ അതിനു മുന്നോടിയാരുന്നു എല്ലാം.. "
"ആ കാണുന്നതൊക്കെ നമ്മുടെ സ്ഥലമാ.." കണ്ണെത്താ ദൂരത്തോളം കിടക്കണ
💬 Comments
View all comments