Chapter Title : ആയുരാഗ്നി [The Erotic Writer]
തറവാട്ടിലെ കുളവുമൊക്കെ സ്വപ്നം കണ്ടു കിടന്ന സമീരയും ആ വിളിയിൽ മെല്ലെ ഞാരങ്ങി തിരിഞ്ഞു.
"കുറച്ചു നേരം കൂടി അമ്മ എന്റെ പൊന്നമ്മയല്ലേ " ഉറക്കത്തിൽ തന്നെ സമീക്ഷ കൊഞ്ചിച്ചു പറഞ്ഞു. അച്ചും കിച്ചും തലയിൽ കൈ വെച്ച്.
" അങ്ങോടു എണീക്കു പെണ്ണുമ്പിള്ളേ..." കിച്ചു സമീക്ഷയുടെ തോളിലൊരു തട്ട് വെച്ച് കൊടുത്തു സമീരയുടെ തോളിൽ ഒരു കിഴുകൂടെ കൊടുത്തു.
രണ്ടും ഞരങ്ങി തിരിഞ്ഞെണീച്ചു. "എന്തെടാ കുരുട്ടെ... പല തവണ പറഞ്ഞിട്ടുണ്ട് ഉറങ്ങുമ്പോ മേല് നോവിക്കല്ലെന്നു "നിന്നെ ഞാനിന്നു....."
രണ്ടു പേരും ചാടിയേണീറ്റു. പെട്ടെന്നൊന്നു സ്റ്റക്ക് ആയി മുൻപിൽ തലയുയർത്തി നിൽക്കുന്ന ഒരു 8 കെട്ട് തറവാട്. രണ്ടു പേരുടേം കണ്ണ് നിറഞ്ഞു. തട്ടി പിടഞ്ഞു പെട്ടെന്ന് വെളിയിൽ ഇറങ്ങാൻ നോക്കിയപ്പോ തങ്ങളെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന അച്ഛനും അമ്മേം.
രണ്ടു പേരും പെട്ടെന്നിറങ്ങി അച്ഛനേം അമ്മയേം കെട്ടിപിടിച്ചു കവിളിലും നെറ്റിയിലുമൊക്കെ ചുംബനങ്ങൾ കൊണ്ട് മൂടി. അച്ചും കിച്ചും സ്നേഹപ്രകടനങ്ങളൊക്കെ കണ്ടു ചെറു ചിരിയോടെ നിന്നു.
രണ്ടു പേരും അച്ഛന്റേം അമ്മടേം തൊളിൽ തല ചേർത്ത് വെച്ച് നിന്നു കുറച്ചുനേരം പിന്നെ തല ചെരിച്ചു അച്ചൂനേം കിച്ചൂനേം ഒന്ന് നോക്കി രണ്ടു പേരും കവിള് വീർപ്പിച്ചു പരിഭവം കാണിച്ചു. അതോടെ സമീര രണ്ടിന്റേം കൈയിൽ പിടിച്ചു തങ്ങളിലേക്ക് വലിച്ചടിപ്പിച്ചു.ഇതൊക്കെ കണ്ടു നിന്ന കുട്ടൻ പിള്ളയും പുറംപണിക്കരുമൊക്കെ കണ്ണ് തുടച്ചു. അവർക്കറിയാം നേർച്ചയും കാഴ്ചയുമായ് ദിവസവും അമ്പലത്തിൽ പോകുന്ന വാസുകിയേം ദേവരാജനേം. മക്കൾക്ക് വേണ്ടിയും നാളിതുവരെ കണ്ടിട്ടില്ലാത്ത കൊച്ചുമക്കൾക്ക് വേണ്ടിട്ടുമാണ് ആ വഴിപാടുകളൊക്കെ.തൃപ്പാങ്ങോട്ടു ദേവി അവരുടെ വിളി
💬 Comments
View all comments