Chapter Title : ആയുരാഗ്നി [The Erotic Writer]
കേട്ടല്ലോ മക്കളൊക്കെ തിരിച്ചെത്തിയല്ലോ എല്ലാവരും അശ്വസിച്ചു.
" എന്റെ മക്കളെ വാ എല്ലാരും അകത്തേക്ക് വാ എന്റെ ദേവി എന്റെ മക്കള്. എനിക്കിപ്പോഴുമിതങ്ങോട്ടു വിശ്വസിക്കാൻ പറ്റണില്ല ദേവേട്ടാ... "പിള്ള ചേട്ടാ എന്റെ മക്കള് എന്റെ മക്കള് വന്നു പിള്ള ചേട്ടാ...."വാസുകിക്ക് സന്തോഷം വന്നിട്ടു നോക്കാനും ഇരിക്കാനും വയ്യാത്ത പോലെ
" പിള്ളേച്ചോ... " സമീക്ഷയും സമീരയും കുട്ടൻ പിള്ളയെ രണ്ടു സൈഡിന്നു കെട്ടിപിടിച്ചു. കുട്ടൻപിള്ള പാലോട്ടുമംഗലത്തെ കാര്യസ്ഥൻ മാത്രമല്ല ദേവരാജന്റെ വലംകൈ. അകന്ന ഒരു ബന്ധവുമുണ്ട് പാലോട്ടുമായിട്ടു. പെൺകുട്ടികളുടെ പിള്ളേച്ചൻ അവരുടെ കുസൃതികൾക്കൊക്കെ കൂട്ടു നിൽക്കണ അവരുടെ പിള്ളേച്ചൻ.
പിള്ളേച്ഛനും സന്തോഷമായി ഇത്ര കാലം കഴിഞ്ഞിട്ടും ഒരു മാറ്റൊമില്ല പഴയ അതെ സ്നേഹം അതെ കുസൃതി. മനസ് നിറഞ്ഞു പിള്ളേച്ഛന്റെ.
" ഇങ്ങു വാടാ... " സമീക്ഷ വിളിച്ചു... " ഇതാണ് ഞങ്ങടെ വൺ ആൻഡ് ഒൺലി പിള്ളേച്ചൻ " പിള്ളേച്ചനു ആൾക്കാരെ മനസ്സിലായോ? "....
" ഇത് അഗ്നിദേവ് എന്റെ മോൻ ഇത് ആയുർദേവ് ഇവളുടെ മോൻ. സത്യം പറഞ്ഞാൽ ഞങ്ങൾക്കറിയില്ലാട്ടോ ഇതിലേതാ എന്റേതെന്നും ഇവളുടെതെന്നും. ഞങ്ങളുടെ കൈയിൽ കൊണ്ടു തന്ന സിസ്റ്റർമാർക്ക് വരെ കൺഫ്യൂഷൻ ആയിരുന്നു. കോപ്പി പേസ്റ്റ് ചെയ്ത പോലെ അല്ലെ. പിന്നെ എന്റെ കൈയിൽ കിട്ടിയതിനെ ഞാൻ ഇവകും അവളുടെൽ കിട്ടിയതിനെ എനിക്കും തന്നു ഞങ്ങളതങ്ങു കോംപ്ലീമെന്റ് ആക്കി. "അച്ഛനോടും അമ്മയോടും പിള്ളേച്ഛനൊടുമായിട്ട് സമീക്ഷ പറഞ്ഞു. വാസുകി ചിരിച്ചു കൊണ്ട് മകളുടെ ചുമലിൽ കുഞ്ഞൊരടി കൊടുത്തു.
" പ്രായമിത്രേം ആയിട്ടും ഒരു മറ്റോമില്ല രണ്ടിനും. അകത്തേക്ക് വാ എല്ലാരും പിള്ള ചേട്ടാ
💬 Comments
View all comments