Chapter Title : ആയുരാഗ്നി [The Erotic Writer]
ചെയ്ത പോലെ രണ്ടെണ്ണം.
" ചേട്ടാ ഈ പാലോട്ടുമംഗലത്തേക്കുള്ള വഴി. "
" ആഹാ പാലോട്ടേക്ക... അവിടെ ആരെ കാണാനാ? " നാരായണേട്ടൻ ഉഷാറായി.
"ആരേം കാണാനല്ല ചേട്ടാ ഞങ്ങള് പാലോട്ടു മംഗലത്തെയാ.." അവിടെയിരുന്നവരൊക്കെ ഒന്ന് ഞെട്ടി.
"പാലോട്ടുമംഗലത്തെ എന്ന് പറയുമ്പോ ആരായിട്ടു വരും?"
"പാലോട്ടുമംഗലത്തെ ദേവരാജ വർമ്മയുടെ കൊച്ചുമ്മക്കളായിട്ടു വരും ചേട്ടൻ അറിയുവോ?" കിച്ചു അച്ചുവിനെ നോക്കി സംഭവം എന്താന്ന് വച്ചാൽ സംസാരം തുടങ്ങിയപ്പോ നാരായണേട്ടൻ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അവിടിരുന്നോരെല്ലാം ചുറ്റിനും കൂടിട്ടുണ്ട്.
"കൊച്ചുമക്കളെന്നു പറയുമ്പോ അമേരിക്കയിലുള്ള.....?"
"അതെ ചേട്ടാ അമേരിക്കയിലുള്ള സമീക്ഷാ വർമ്മയുടേം സമീരാ വർമ്മയുടേം മക്കൾ ആണ് ഞങ്ങൾ..."
"അമ്പെടാ മനമേ അങ്ങനെ വരട്ടെ....അതല്ലേ ഇന്നാട്ടിൽ ഇങ്ങനെ കോപ്പി അടിച്ച മാതിരി രണ്ടു പേരുള്ളത് നമ്മുടെ സമീക്ഷ കുഞ്ഞും സമീര കുഞ്ഞുമല്ലേ അപ്പൊ അവരുടെ മക്കൾ ഇങ്ങാനായില്ലെങ്കിലല്ലേ അത്ഭുതം.. ആട്ടെ മക്കള് സമീക്ഷ കുഞ്ഞിന്റെ പിള്ളേരാന്നോ അതോ സമീര കുഞ്ഞിന്റെയോ.."
"ഞാൻ സമീക്ഷ വർമ്മയുടെ മകൻ അഗ്നിദേവ് കിച്ചുന്നു വിളിക്കും ഇത് സമീരാ വർമ്മയുടെ മകൻ ആയുർദേവ് അച്ചുന്നു വിളിക്കും..." കിച്ചു തങ്ങളെ പരിചയപ്പെടുത്തി പക്ഷെ കൂടി നിന്നവർക്കു പിന്നേം കൺഫ്യൂഷൻ ആയി രണ്ടു അമ്മമാർക്ക് ഇത്രേം സാമ്യം മുള്ള മക്കളോ അതെങ്ങനെ?
"ചേട്ടാ ആ വഴിയൊന്നു പറഞ്ഞു തന്നിരുന്നെങ്കിൽ...?" അച്ചു വിനയാൻവിതനായി.
"ആ പാലോട്ടെ മക്കള് ഞങ്ങടേം മക്കളെപോലെയാ എടാ സുധി കുട്ടികൾക്ക് വഴി ഒന്ന് കാണിച്ചു കൊടുത്തിട്ടു വാടാ.. "പരദൂഷണ കമ്മറ്റിയിൽ ഏറ്റവും പ്രായം കുറഞ്ഞവനെ നാരായണേട്ടൻ വിളിച്ചു.
പാലോട്ടുമംഗലത്തെ ഇളമുറതമ്ബ്രാക്കന്മാർക്ക് വഴി കാണിച്ചു കൊടുക്കാൻ സുധി റെഡി ആയിറങ്ങി.
💬 Comments
View all comments