Chapter Title : ആയുരാഗ്നി [The Erotic Writer]
"മക്കളെ അമ്മമാരു വന്നിട്ടില്ലേ?വർഷം കുറെ ആയി സമീക്ഷ കുഞ്ഞിനേം സമീര കുഞ്ഞിനേം കണ്ടിട്ട്. നാരായണേട്ടനെ ഓക്കേ ഓർമയുണ്ടാവുമോ എന്തോ?"
"വണ്ടിയിലുണ്ട് ചേട്ടാ... ഉറക്കമാ രണ്ടുപേരും...ശരി ചേട്ടാ വിശദമായി നമുക്ക് പരിചയപ്പെടം ഞങ്ങളിനി ഇവിടെ തന്നുണ്ടാവും..."
"ശരി മക്കളെ അമ്മമാരെ പിന്നീട് കാണാം. സുധി വഴി കാട്ടി കൊടുത്തിട്ടു വാ.."
അച്ചുവും കിച്ചുവും വണ്ടിയിലേക്ക് കേറി. സുധി ഫോളോ മീ പറഞ്ഞു അവന്റെ ബൈക്കിലേക്കും.
" എന്നാലും എന്റെ നാരായണേട്ടാ ഇങ്ങനേം ഉണ്ടോ ഒരു സാമ്യം. അച്ചടിച്ച പോലെ രണ്ടെണ്ണം പണ്ട് സമീര മോളും സമീക്ഷ മോളും ഇങ്ങനെ തന്നല്ലാരുന്നോ. കണ്ടാൽ ആർക്കേലും തിരിച്ചറിയാൻ പറ്റുവോ അതിലേതാ സമീരാന്നും സമീക്ഷന്നും വർഷം പത്തിരുപതായില്ലേ അവര് പോയിട്ട് എന്നാലും ഇവര് അമേരിക്കയിൽ തന്നല്ലാരുന്നോ പച്ചവെള്ളം പോലല്ലേ ആ കുട്ടികള് മലയാളം പറഞ്ഞത്."പരദൂഷണ കമ്മറ്റിയിലെ ചർച്ചകൾ അങ്ങനെ പോയി....
പാലോട്ടുമംഗലം... വാമനപുരം ഗ്രാമത്തിന്റെ പകുതിയിലേറെയും ഭൂസ്വത്തുക്കൾ പാലോട്ട്മംഗലത്തെ ആണ്. അത് കൃഷിക്കുവേണ്ടി പാട്ടത്തിനും അല്ലാതെ കൃഷിക്കയും ഒക്കെ ഉപയോഗിക്കുന്നു. പാലോട്ടുമംഗലം എന്ന് പറഞ്ഞാൽ അവിടുത്തെ നാട്ടുകാർക്ക് ദൈവങ്ങളെ പോലെയാണ് കൈയഴിഞ്ഞു സഹായിക്കാൻ യാതൊരു മടിയുമില്ലാത്തവരാണ് പാലോട്ടുമംഗലാത്തുകാർ. ആര് എന്ത് ആവിശ്യത്തിന് സഹായം ചോദിച്ചു ചെന്നാലും വെറും കൈയോടെ തിരിച്ചു വിടാറില്ല പാലോട്ടുള്ളവർ. വാമനപുരത്തെ ഒരേയൊരു സ്കൂളും ആശുപത്രിയും ഒക്കെ പാലോട്ടുമംഗലത്തിന്റെ വകയാണ്.
പാലോട്ടുമംഗലത്തെ ഇപ്പോഴത്തെ കാരണവർ ദേവരാജ വർമ ഭാര്യ വാസുകി ദേവരാജ വർമ. ദേവരാജ വർമ്മക്ക് രണ്ടു മക്കൾ. സമീക്ഷ വർമ പാലോട്ട്, സമീര വർമ പാലോട്ട്. ഇരട്ടകൾ ആണ് സമീക്ഷയും സമീരയും കണ്ടാൽ മാതാപിതാക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്തത്
💬 Comments
View all comments