Chapter Title : ആയുരാഗ്നി [The Erotic Writer]
പോലെ സാമ്യംമുള്ളവർ. പാലോട്ടുമംഗലത്തു അഞ്ചു തലമുറകൾക്കിപ്പുറം ഒരുപാടു പ്രർത്ഥനകൾക്കും വഴിപാടുകൾക്കുമിപ്പുറം ജനിച്ച പെൺകുട്ടികൾ. ജനിച്ചപ്പോൾ തന്നെ ഒരുപാടു അന്ധമായ വിശ്വാസങ്ങൾക്ക് പാത്രമാകേണ്ടി വന്നു സമീക്ഷക്കും സമീരക്കും.ജനനത്തോടെ ജാതകമെഴുതിക്കാൻ ചെന്ന ദേവരാജ വര്മയോട് മക്കളുടെ ജാതകം 17 വയസാകുമ്പോഴേ എഴുതാൻ പാടുള്ളുന്നു പറഞ്ഞു പേരു കേട്ട അന്നാട്ടിലെ കണിയാൻ.ആഴ്ചയിൽ മൂന്ന് ദിവസം 17 വയസു വരെ അമ്പലത്തിൽ പോകണമെന്നും കുടുംബത്തിലെ കാവിൽ നിത്യവും കുട്ടികളെകൊണ്ട് വിളക്കു വെപ്പിക്കണമെന്നും പ്രത്യേകതരം ജാതകം ആണ് മക്കളുടേതെന്നും പറഞ്ഞു കണിയാൻ.
ഒക്കെ കേട്ടു പേടിച്ച വാസുകി മറ്റാരെ എങ്കിലും കൂടി കൊണ്ട് നോക്കിക്കാമെന്നു പറഞ്ഞു ദേവരാജനോട്.
വാമനപുരത്തിനടുത്തുള്ള ദ്വാരക എന്നറിയപ്പെടുന്ന വള്ളുവനാടൻ ഗ്രാമത്തിലെ പേരുകേട്ട തൃപ്പാങ്ങോട്ട് മനയിലെ രാമനാഥൻ തിരുമേനിയുടെ അടുത്തെത്തി ദേവരാജ വർമയും വാസുകിയും.
സമീക്ഷയുടെയും സമീരയുടേം ജനന സമയവും നക്ഷത്രങ്ങളും നോക്കിയ രാമനാഥൻ തിരുമേനിക്കും പറയാനുണ്ടായിരുന്നത് കുട്ടികളുടെ ജാതകം 17ആം വയസിൽ അവര് വയസറിയിച്ചതിനു ശേഷം മാത്രമേ എഴുതാൻ പാടുള്ളു ഇപ്പോൾ എഴുതിയാലും അവരുടെ നക്ഷത്രങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും എന്നാണ് രാമനാഥൻ തിരുമേനിയും പറഞ്ഞത്.
സമീക്ഷയും സമീരയും വളർന്നു അന്നാടിന്റെ തന്നെ കണ്ണിലുണ്ണികൾ ആയി. ശാന്ത സ്വഭാവക്കാരായിരുന്നു സമീരയും സമീക്ഷയും അതുപോലെ തന്നെ കുസൃതികളും.അമ്പലത്തിൽ പോക്കും വിളക്ക് വെപ്പും ഒക്കെയായി സമീക്ഷയും സമീരയും വളർന്നു വാമനപുരം ഗ്രാമത്തിൽ അവരുടത്രേം കാണാൻ അഴകുള്ള പെൺകുട്ടികൾ ഉണ്ടായിരുന്നില്ല. വളർന്നു വരുംതോറും ദേവരാജ വർമ്മയുടെ അമ്മയായ ദേവയാനിയെ അനുസ്മരിപ്പിച്ചു സമീരയും സമീക്ഷയും. 16ആം വയസിൽ 10ആം ക്ലാസ്സ് പാസ്സ് ആയപോഴേക്കും അഴകളവുകൾ ഒത്ത കണ്ടാൽ കണ്ണെടുക്കാൻ തോന്നാത്ത വിധം അപ്സരസുന്ദരികൾ ആയിരുന്നു രണ്ടു
💬 Comments
View all comments