Chapter Title : ആഴങ്ങളിൽ 3 [Chippoos]
സദാനന്ദൻ ഒക്കെ നമ്മുടെ കയ്യിൽ നിന്ന് എന്ത് മാത്രം പൈസ മേടിച്ചോണ്ട് പോയി നക്കിയതാ, എന്നിട്ടവന്റെ പോക്ക് കണ്ടില്ലേ?" ചന്ദ്രൻ പിള്ള കലിച്ചു."അവർ പറയുന്നതിലും കാര്യമുണ്ട് പിള്ളേ, പണിക്കർ സ്വയം ഇതിൽ നിന്ന് മാറണം, അതിനയാളെ നമുക്ക് ഒന്ന് ഒറ്റയ്ക്ക് കിട്ടണം, വാസൂ അതിനെന്തെങ്കിലും വഴിയുണ്ടോ?" നാരായണ പിള്ള തിരക്കി."ഒരു വഴിയുണ്ട് മുതലാളീ, നമുക്ക് ഒരു മാസത്തെ സമയമുണ്ടല്ലോ, അതിനിടയിൽ അയാളെ കിട്ടും". "കിട്ടണം, അല്ലേൽ പണി പാളും" ചന്ദ്രൻ പിള്ള പറഞ്ഞു.
*******
ടാറിടാത്ത ചെമ്മൺ പാതയിലൂടെ പണിക്കരുടെ കാർ നീങ്ങി വന്നു. പണിക്കർ തന്നെയായിരുന്നു കാർ ഓടിച്ചിരുന്നത്. അയാൾ ആരെങ്കിലും കാണുന്നുണ്ടോയെന്ന് ചുറ്റും നോക്കിക്കൊണ്ട് വിജനമായ ഒരു സ്ഥലത്ത് റോഡിൽ നിന്ന് മാറി കാർ പാർക്ക് ചെയ്തു. പണിക്കർ കാറിൽ നിന്നിറങ്ങി ചെറിയൊരു ഇടവഴിയിലേക്ക് കയറി, ചെറിയൊരു കയറ്റം കയറി അയാളൊരു വീടിന് മുൻപിലെത്തി നിന്നു.
പരിസരത്തെങ്ങും ആരുമില്ല, നട്ടുച്ച സമയം, അയാളാ വീടിന്റെ വാതിലിൽ മുട്ടി. പുറം തേയ്ക്കാത്ത രണ്ട് മുറി വീട്. കതക് തുറന്നത് ഒരു സ്ത്രീയായിരുന്നു, അവർ പണിക്കരെ അകത്താക്കി കതകടച്ചു."മുതലാളി എത്ര ദിവസമായി വന്നിട്ട്?" അവൾ പരിഭവിച്ചു "ഈ തടി ലേലം ഒക്കെയായിട്ട് തിരക്ക്,
നീ കുറച്ച് വെള്ളം ഇങ്ങു തന്നേ" വെയിലത്ത് നടന്നു പണിക്കർക്ക് ദാഹം. ആ ദാഹം മാത്രം മാറ്റാൻ ആയിരുന്നില്ല അയാൾ അവിടെ എത്തിയത്. അത് അവർക്കും അറിയാമായിരുന്നു. വെള്ളം എടുത്ത് കൊടുത്തു കൊണ്ട് അവൾ ചോദിച്ചു "മുതലാളി ചോറുണ്ണുന്നോ?"
"വേണ്ട, ഞാൻ കഴിച്ചു, നിന്റെ അമ്മയുണ്ടോ ഇവിടെ?"
"ഇല്ല, അമ്മ എന്റെ ആങ്ങളയുടെ
💬 Comments
View all comments