0%

Chapter Title : ആഴങ്ങളിൽ 3 [Chippoos]

Author : Kambikathakal Read All Parts 439

കിട്ടിയ സ്ഥലത്ത് ചെറിയൊരു പാട് മാത്രം, വേദന ഒട്ടുമില്ല. ഇന്ദിരാമ്മയുടെ മരുന്നിന് ഇത്രയും ശക്തിയോ? അതിന്റെ പേര് ചോദിച്ചു വെക്കണം ഇനിയും ആവശ്യം വരാൻ സാധ്യതയുണ്ട്.

********

"ഇതിപ്പോ അയാളെ ഇങ്ങോട്ട് കേറ്റാതിരിക്കുക എന്നുള്ളത് നമ്മുടെ എല്ലാവരുടെയും കൂടെ ആവശ്യമാ" നാരായണ  പിള്ള ചർച്ചക്ക് തുടക്കമിട്ടു. അവർ, നാരായണ പിള്ള, വാസു, ചന്ദ്രൻ പിള്ള, തടി വെട്ട്കാരുടെ തൊഴിലാളി നേതാവ് സദാനന്ദൻ  പിന്നെ കുറച്ച് തടി വെട്ട് തെഴിലാളികളും ലോറി ഓടിക്കുന്നവരും, എല്ലാവരും നാരായണ പിള്ളയുടെ കൂപ്പിലെ കെട്ടിടത്തിൽ ഒത്തു ചേർന്നിരിക്കുകയായിരുന്നു.

"ഞാൻ ഇപ്പൊ ഈ വർഷവും വരും വർഷങ്ങളിലും ഈ ലേലം പിടിക്കാമെന്നോർത്താ ഈ കെട്ടിടം തന്നെ ഇവിടെ വെച്ചത്, അത് നിങ്ങക്കും സൗകര്യമാ, അപ്പോഴാണ് ഈ പണിക്കർ കേറി ഇതങ്ങോട്ട് ഏറ്റെടുത്തത്" പിള്ള തുടർന്നു "നമുക്ക് ഇപ്പോ ഇവിടൊരു സെറ്റപ്പ് ഒക്കെയുണ്ട് അയാള് വന്നാൽ അതെല്ലാം മാറും നിങ്ങൾക്ക് നഷ്ടം വരും അത് കൊണ്ട് നിങ്ങൾ അയാളോട് സഹകരിക്കരുത്".

"ലേലം പിടിച്ചയാളോട് ഞങ്ങൾ എങ്ങനാ മുതലാളീ സഹകരിക്കാതിരിക്കുന്നത്? ഞങ്ങടെ പണി തന്നെയല്ലേ പോകുന്നത്?" തടി വെട്ടുകാരിൽ ഒരാൾ ചോദിച്ചു "അത് ശരിയാ മുതലാളി ലേലം പിടിക്കാഞ്ഞതിന് ഞങ്ങൾ പണിയാതിരിക്കണമെന്ന് പറഞ്ഞാൽ അത് നടക്കില്ല" സദാനന്ദനും അതിനെ പിന്തുണച്ചു.

"പിള്ള സാർ എന്തെങ്കിലും ചെയ്ത് പണിക്കരെ ഈ തടി വെട്ടിൽ നിന്ന് മാറ്റണം, എങ്കിൽ നമ്മുടെ സെറ്റപ്പ് പഴേ പോലങ്ങു നടക്കും, ഞങ്ങൾ പോകുന്നു" സദാനന്ദൻ എഴുന്നേറ്റു, മറ്റുള്ളവരും അയാളെ പിന്തുടർന്ന് പുറത്തേക്ക് പോയി. മുറിയിൽ ചന്ദ്രൻ പിള്ളയും വാസുവും നാരായണ പിള്ളയും മാത്രമായി.

"ഈ

💬 Comments

View all comments