0%

Chapter Title : ആഴങ്ങളിൽ 3 [Chippoos]

Author : Kambikathakal Read All Parts 435

പൊളിഞ്ഞേനെ" വാസുവിന്റെ വായിൽ നിന്ന് ചീഞ്ഞത് പുറത്ത് ചാടിത്തുടങ്ങി. പണിക്കർ മഹേഷിനെ കാറിൽ കയറ്റി, പണിക്കർ കാർ മുൻപോട്ടെടുത്തു."അയാൾ ഒരു ആശ്രിതവത്സലൻ, ധൂ" നാരായണ പിള്ള നിലത്തേക്ക് തുപ്പി.

"ആ തങ്കപ്പൻ പിള്ള ഈ പിള്ളയുടെ ഒരു ബന്ധുവാ, അത് കൊണ്ട് പോലീസ് നമുക്ക് എതിരായിരിക്കും എപ്പോഴും" പണിക്കർ പറഞ്ഞു തുടങ്ങി. "പുതിയ എസ് ഐ വന്നാലെങ്കിലും അതിന് മാറ്റം ഉണ്ടാകുമെന്ന് ഞാൻ ഓർത്തു, അതിപ്പോ ഇങ്ങനെയും ആയി, അ സാരമില്ല ഇവനുള്ള പണി നമുക്ക് കൊടുക്കാം". നാരായണ പിള്ളയുടെ ജീപ്പ് പുറകിൽ വരുന്നുണ്ടായിരുന്നു,

കവലയിൽ നിന്ന് അത് വേറെ വഴി തിരിഞ്ഞു."കഴിഞ്ഞ ഉത്സവത്തിന് അമ്പലപ്പറമ്പിൽ വെച്ച് എനിക്കിട്ട് ഒരു പണി കിട്ടിയതാ മഹേഷേ, അവന്മാർ നാല് പേരുണ്ടായിരുന്നു, പിള്ളയുടെ ഗുണ്ടകൾ, വേറെ എവിടുന്നോ കൊണ്ട് വന്നതാ, അടി കൊണ്ട് ഞാൻ താഴെ വീണ് കിടക്കുമ്പോ ഈ ചന്ദ്രൻ പിള്ള വന്ന് ഒരു ചവിട്ട്".

മഹേഷ്‌ എല്ലാം മൂളിക്കേട്ടു, എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു അയാൾക്ക്. "ഞാൻ പോലീസിൽ പരാതിപ്പെട്ടു, കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ കേസും എടുത്തു.അവന്മാരെ പിന്നെ എവിടെ കാണാൻ, അന്ന് ഞാൻ തീരുമാനിച്ചു, പണി കൊടുത്തിരിക്കും" പണിക്കർ പല്ല് ഞെരിച്ചു. അയാൾ കഴുത്തിലെ ലോക്കറ്റിൽ പിടിച്ചു ദീർഘനിശ്വാസമുതിർത്തു.

*******

"അയ്യോ ഇതെന്ത് പറ്റി?" കാറിൽ നിന്ന് വിഷമിച്ച് ഇറങ്ങി വരുന്ന മഹേഷിനെക്കണ്ട് ഇന്ദിരാമ്മ ചോദിച്ചു."പോലീസ് ഒരു പണി കൊടുത്തതാ നീ ഇവന് കഴിക്കാൻ വല്ലതും കൊടുക്ക്" പണിക്കർ പറഞ്ഞു. അടുക്കളയിൽ നിന്നിറങ്ങി വന്ന ഉഷ മഹേഷിനെ താങ്ങിപ്പിടിച്ചു കൊണ്ട് പോയി, ഇന്ദിരാമ്മ പുറകെ ചെന്നു.

💬 Comments

View all comments