Chapter Title : ആഴങ്ങളിൽ 3 [Chippoos]
ബെല്ലടി ശബ്ദം കേട്ടു. ഒരു പോലീസുകാരൻ അകത്തേക്ക് ചെന്നു മഹേഷിനെ പുറത്തേക്ക് കൊണ്ട് വന്നു. അയാളുടെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാൾ പണിക്കരുടെ അടുത്തേക്ക് ചെന്നു "ഞാൻ വന്നിട്ട് നീ ഇങ്ങോട്ട് കേറിയാൽ മതിയായിരുന്നു" പണിക്കർ പറഞ്ഞു."എങ്കിൽ സാറിനും കിട്ടിയേനെ അടി,
ഇവർ നമ്മൾ പറയുന്നത് ഒന്നും കേൾക്കാൻ തയ്യാറല്ല സാർ". അപ്പോൾ പുറത്ത് നിന്ന് ഒരാൾ ഒരു ബാഗും തൂക്കിയിട്ട് കൊണ്ട് വന്നു. അയാൾ ഒരു പോലീസുകാരനുമായി സംസാരിച്ചു. പോലീസുകാരൻ എസ് ഐ യുടെ മുറി ചൂണ്ടിക്കാണിച്ചു. അയാൾ ആ മുറിയുടെ പുറത്ത് ഒരു പുതിയ ബോർഡ് സ്‌ക്രൂ ചെയ്തു വെച്ചു. "ഐശ്വര്യ എസ്, സബ് ഇൻസ്‌പെക്ടർ" ആ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു.
അഞ്ച് മിനിറ്റ് കഴിഞ്ഞ് പണിക്കരെയും മഹേഷിനെയും അകത്തേക്ക് വിളിപ്പിച്ചു.ഐശ്വര്യ കനത്ത ശബ്ദത്തിൽ പറഞ്ഞു "ചന്ദ്രൻ പിള്ള പരാതി പിൻവലിച്ചിട്ടുണ്ട്, അത് കൊണ്ട് നീ ഇപ്പോ പൊയ്ക്കോ. ഇനി മേലാൽ ഏതെങ്കിലും കേസിന് എന്റെ മുൻപിൽ പെട്ടാൽ പിന്നെ നീ നടന്നു പോവില്ല ഇവിടുന്ന്, മനസിലായോ" മഹേഷ് ഒന്നും പറഞ്ഞില്ല."ഞങ്ങൾ ഗുണ്ടകൾ ഒന്നുമല്ല മാഡം, മാഡം വന്നതല്ലേ ഉള്ളു, ഇവിടെയൊക്കെ ഒന്ന് അന്വേഷിച്ചാൽ മതി"
പണിക്കർ പറഞ്ഞു, മറുപടിക്ക് കാക്കാതെ മഹേഷിനെയും കൂട്ടി പുറത്തേക്കിറങ്ങി. വാസു പുറത്ത് പിള്ളയുടെ ജീപ്പിനരികിൽ നിന്നിരുന്നു."നിന്നെ ഒന്ന് കാണാൻ ഇരിക്കുവാരുന്നു" അയാൾ അടുത്തേക്ക് വന്നു. നാരായണ പിള്ളയും ചന്ദ്രൻ പിള്ളയും പുറകെ വരുന്നുണ്ടായിരുന്നു."വിട്ടേരെടാ വാസൂ അവന്റെ ചന്തി ഇപ്പൊത്തന്നെ പൊളിഞ്ഞിരിക്കുവാ" ചന്ദ്രൻ പിള്ള പരിഹസിച്ചു.
"പോലീസ് സ്റ്റേഷനിൽ ആയതു കൊണ്ട് ചന്തിയെ പൊളിഞ്ഞോള്ളു നമ്മുടെ കൈയിൽ കിട്ടിയിരുന്നെങ്കിൽ കൂതി
💬 Comments
View all comments