0%

Chapter Title : ആഴങ്ങളിൽ 4 [Chippoos]

Author : Kambikathakal Read All Parts 527

വന്ന വാസുവിന്റെ മുഖത്ത് ആഞ്ഞു പതിച്ചു, വാസുവിന്റെ വായിലൂടെയും മൂക്കിലൂടെയും ചോര ഒഴുകി. അയാൾ മുഖമടിച്ചു താഴെ വീണു. വാസു കസേരയിൽ പിടിച്ചു കൊണ്ടെഴുന്നേറ്റു വന്നു.

നേരെ നോക്കിയപ്പോൾ കണ്ടത് ഒരു പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യയെയാണ്. "ഭ പൂ&#*" അയാൾ നിലത്തു കിടന്ന കത്തി വലിച്ചെടുത്ത് കൊണ്ടായിരുന്നു എഴുന്നേറ്റ് വന്നത്. വാസു ആ കത്തി ഐശ്വര്യയുടെ കാലിൽ ആഞ്ഞു കുത്തി!!. "ആാാാ" ഐശ്വര്യയുടെ നിലവിളി അവിടെ മുഴങ്ങി. വാസു അകത്തെ മുറിയിലേക്ക് മുടന്തിക്കൊണ്ട് ഓടി,

അത് വഴി പുറത്തെത്തിയാൽ രക്ഷപെടാം. മഹേഷ്‌ വാസുവിന്റെ പുറകെ പോയി, അകത്തെ മുറിയിൽ നിന്ന് വാസുവിന്റെ നിലവിളി ഉയർന്നു. അതേ സമയം പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നു.

********

"വാസുവിനെ ഇനി ഗുണ്ടാപ്പണിയ്ക്കൊന്നും കൊള്ളില്ലെന്നാ കേട്ടത്" കവലയിലെ ചായക്കടയിലേക്ക് കയറി വന്ന ഒരാൾ പറഞ്ഞു."അവനെ ജയിലിലേക്ക് കൊണ്ട് പോയോ?" ചായ കുടിച്ചു കൊണ്ടിരുന്ന ഒരാൾ ചോദിച്ചു."ഹേയ് ഇല്ല പോലീസ് കാവലിൽ ആശുപത്രിയിൽ തന്നെയാ, ഇഞ്ച ചതയ്ക്കുന്നത് പോലല്ലേ ചതച്ചു കളഞ്ഞത്"

"ആര്?"

"നമ്മുടെ സ്റ്റേഷനിൽ വന്ന പുതിയ എസ് ഐ അല്ലാതാര്"

"അവരെക്കണ്ടാൽ പറയില്ലല്ലോ ഇത് പോലെ അടിക്കുമെന്ന്"

"അതിനേ തൊഴിൽ അറിയണം തൊഴിൽ, വാസു ട്യൂബിലൂടാ ഭക്ഷണം കഴിക്കുന്നത് താടിയെല്ലൊക്കെ തകർത്തു കളഞ്ഞു അവര്"

കേട്ടവർ ഭയങ്കരി തന്നേ എന്ന് അത്ഭുതപ്പെട്ടു. അവിടെ ചായ കുടിച്ചു കൊണ്ടിരുന്ന ചാക്കോ ഒന്നും മിണ്ടാതെ ഊറിച്ചിരിച്ചു.

മഹേഷും രണ്ട് ദിവസം ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരുന്നു, നാരായണ പിള്ള വല്ല കേസും കൊടുത്താൽ രക്ഷപെടാൻ ആയിരുന്നു അത്.

💬 Comments

View all comments