0%

Chapter Title : ആഴങ്ങളിൽ [Chippoos]

Author : kkstories Read All Parts 152

പറഞ്ഞു."ചെറുകടി എന്താ ഉള്ളത്?"
"പരിപ്പുവടയും ഉഴുന്നുവടയും ഉണ്ട്" ഒരു സ്ത്രീശബ്ദം ആണ് മറുപടി പറഞ്ഞത്. അവർ അങ്ങോട്ട് നോക്കി ഒരു ഇരുപത് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി ഒരു പാത്രത്തിൽ വടയുമായി വന്നു. മഹേഷ്‌ ഒരു പരിപ്പുവട എടുത്തു കടിച്ചു. പെൺകുട്ടി മഹേഷിനെ അകത്തു പോയി നിന്ന് പാളി നോക്കി.

ചായയുമായി പാപ്പച്ചി വന്നു. അയാളോട് രണ്ട് പൊറോട്ടയും ഒരു മുട്ടക്കറിയും പാർസൽ വാങ്ങി അവർ കാറിൽ കയറി. "പാപ്പച്ചി ഇവിടെ അടുത്താ താമസം, മോള് കോളേജിൽ പഠിക്കുന്നു, പാവങ്ങളാ" ചാക്കോ സംസാരം തുടർന്നു."മുതലാളിക്കിപ്പോ ഒരു ഡ്രൈവരുടെ ആവശ്യം ഒന്നും ഉണ്ടായിട്ടല്ല, ഈയിടെയായി ചില പ്രശ്നങ്ങളും ഭീഷണികളും ഒക്കെയായപ്പോ കൂടെ നിക്കാൻ ഒരാള് വേണമെന്നൊരു തോന്നല്, ആ വിശദവിവരങ്ങൾ മുതലാളി തന്നെ നാളെ പറയും".

റബ്ബർ തോട്ടത്തിന് മുൻപിലുള്ള ചെറിയൊരു വീട്ടിലേക്ക് കാർ ചെന്നു നിന്നു. മഹേഷ്‌ പുറത്തിറങ്ങി ചുറ്റും നോക്കി. വീടിനു പുറകിൽ വളരെ ദൂരത്തേക്ക് റബ്ബർ മരങ്ങളാണ്."ഇവിടെ മറ്റു വീടുകളൊന്നുമില്ലേ?" താക്കോൽ ഇട്ട് വീട് തുറന്നു കൊണ്ടിരുന്ന ചാക്കൊയോട് അയാൾ ചോദിച്ചു. "ദാ ആ വളവിനപ്പുറം കുറച്ചു വീടുകളുണ്ട്,

പിന്നെ ഈ കാണുന്ന തോട്ടം മുഴുവൻ മുതലാളീടെ വകയാ" മഹേഷ്‌ വീടിനുള്ളിലേക്ക് കയറി, ഒരു മുറിയിൽ നിറയെ ചാക്ക്കെട്ടുകൾ അടുക്കി വെച്ചിരിക്കുന്നു,

ഏലയ്ക്കായുടെ സുഗന്ധം."മുതലാളി കെഴക്കൂന്ന് കൊണ്ട് വെച്ചിരിക്കുന്നതാ, ദാ ഈ മുറിയിൽ കിടക്കാം" ചാക്കോ കാണിച്ച മുറിയിലേക്ക് മഹേഷ്‌ കടന്നു ചെന്നു, അവിടെ ഭിത്തിയിൽ കണ്ട തട്ടിലേക്ക് ബാഗ് എടുത്തു വെച്ചു. ചെറിയൊരു അടുക്കള, അടുക്കള വാതിൽ തുറക്കുന്നത് റബ്ബർ തോട്ടത്തിലേക്കാണ്.

തോട്ടത്തിലേക്ക് ചെറിയൊരു നടവഴി കണ്ടു, അല്പം ദൂരെയായി കുട്ടികളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു."അവിടെ ഒരു കുളം ഉണ്ട് ഇവിടുത്തെ പിള്ളേരെല്ലാം അതിൽ വന്നു ചാട്ടമാ, എല്ലാത്തിനേം ഓടിക്കണം" ചാക്കോ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. "അവര് കളിക്കട്ടെ ചേട്ടാ ഞാൻ കുറച്ച് കഴിഞ്ഞു പോയി നോക്കാം"

മഹേഷ്‌ പറഞ്ഞു.ചാക്കോ ഇറങ്ങി കാറിൽ കയറിക്കൊണ്ട് പറഞ്ഞു "ഈ തോട്ടവും കുളവും എല്ലാം ഇവിടെ ഉണ്ടായിരുന്ന ഒരു നമ്പൂതിരി കുടുംബത്തിന്റെയായിരുന്നു അവര് കൂട്ടത്തോടെ കാനഡയ്ക്ക് പോയപ്പോ മുതലാളി ഇതങ്ങു മേടിച്ചു,

അന്നേ ഞാൻ പറഞ്ഞതാ ഈ കുളം മൂടി അവിടെയും റബ്ബർ വെയ്ക്കാമെന്ന് മുതലാളി കേട്ടില്ല, മഹേഷിന് കുളിമുറിയിൽ കുളിച്ചു മടുക്കുമ്പോൾ കുളത്തിൽ പോകാം ഇടയ്ക്ക്. പിന്നെ നാളെ രാവിലെ ഒരു എട്ടര ആകുമ്പോ മുതലാളീടെ വീട്ടിൽ എത്തണം, ലൊക്കേഷൻ ഞാൻ

💬 Comments

View all comments