Chapter Title : ആഴങ്ങളിൽ [Chippoos]
അയയ്ക്കാം. ഇവിടുന്ന് നടക്കാനുള്ള ദൂരമേ ഉള്ളു" ചാക്കോ കാർ ഓടിച്ചു പോയി.
മഹേഷ് വീടിനുള്ളിൽ കയറി ഒരു ലുങ്കിയും ടി ഷർട്ടും എടുത്തിട്ടു. നേരം ഇരുട്ടിയിരുന്നു. ഒന്നു കുളിക്കണം കുളത്തിലെ കുട്ടികൾ പോയെന്ന് തോന്നുന്നു. അയാൾ തോർത്തും സോപ്പും എടുത്തു കൊണ്ട് വീട് പൂട്ടിയിറങ്ങി.
റബ്ബർ തോട്ടത്തിൽ കണ്ട വഴിയിലൂടെ നടന്നു. മൊബൈലിലെ ടോർച്ചു കത്തിച്ചു കൊണ്ട് സൂക്ഷിച്ചു നടന്നു കുളത്തിന്റെ അടുത്തെത്തി. പഴയ രീതിയിൽ ഉള്ള ഒരു വാതിലും രണ്ട് വശത്തേക്ക് ഭിത്തിയും കാണുമാറായി. മഹേഷ് അങ്ങോട്ട് ചെന്നു നോക്കി, കുളത്തിന്റെ വാതിൽ തുറന്നു കിടന്നു. മുൻപത്തെ ഉടമസ്ഥരുടെ വീട്ടിലെ സ്ത്രീകളും ഈ കുളം ഉപയോഗിച്ചിരുന്നെന്ന് തോന്നി.
കുളത്തിലേക്ക് നയിക്കുന്ന പടികൾ, കുറച്ചു ഭാഗത്ത് ഓടിട്ട മേൽക്കൂര ബാക്കിയുണ്ട്. അവിടെ ഒരു തടി ബെഞ്ച് കിടന്നിരുന്നു. മഹേഷ് ടി ഷർട്ട് ഊരി ബെഞ്ചിൽ വെച്ചു. തോർത്ത് ഉടുത്തു കൊണ്ട് ലുങ്കിയും ജട്ടിയും ഊരി വെച്ചു വെള്ളത്തിനടുത്തേക്ക് ചെന്നു. നല്ല ആഴമുണ്ടെന്ന് തോന്നുന്നു, അയാൾ പടികളിറങ്ങി. വെള്ളത്തിന് തണുപ്പ് തോന്നിയില്ല. അയാൾ വെള്ളത്തിലിറങ്ങി നീന്തി, ഒന്ന് മുങ്ങി നിവർന്ന് കരയ്ക്ക് കയറി. നീന്തൽ കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു ഉത്സാഹം തോന്നി.
ശരീരത്തിൽ തെറിച്ചു നിൽക്കുന്ന മസിലുകളിലൂടെ വെള്ളം ചാലുകളായി ഒഴുകി.മഹേഷ് ബഞ്ചിൽ ഇരുന്ന സോപ്പ് എടുത്തു കൊണ്ട് വെള്ളത്തിനടുത്തേക്ക് നടന്നു. കുളത്തിൽ ആമ്പൽ മൊട്ടുകൾ തല നീട്ടി നിൽകുന്നു, കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞ ഒരു ഭാഗത്ത് കൂറ്റൻ ഒരു മരം നിന്നിരുന്നു, മരത്തിന്റെ വേരുകൾ കൈകൾ പോലെ കുളത്തിലേക്ക് ഇറങ്ങി കിടന്നു. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് മഹേഷ് തിരിഞ്ഞു നോക്കി. കുളത്തിലേക്കുള്ള വാതിൽ കടന്ന് ഒരു പെൺകുട്ടി,
ഇരുപത്തഞ്ച് വയസ്സ് തോന്നും, അവൾ മഹേഷിനെക്കണ്ട് ഒരു നിമിഷം നിന്നു പിന്നെ കൂസലില്ലാതെ അകത്തേക്ക് കടന്നു. അവൾ രണ്ടു പടികൾ ഇറങ്ങി വന്നു, കാലിൽ സ്വർണ്ണപാദസരങ്ങൾ. "ആരാ? മുൻപ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?" അവൾ ചോദ്യം ചെയ്യൽ തുടങ്ങി. മഹേഷ് ഓർത്തു, ഇപ്പോ താൻ ആണിവിടെ മുതലാളിയുടെ ആൾ, മുതലാളിയുടെ കുളം, പിന്നെന്ത് പേടിക്കാൻ.
"ഞാൻ പണിക്കർ സാറിന്റെ പുതിയ ഡ്രൈവർ, ആ അടുത്തുള്ള വീട്ടിൽ ഇന്ന് മുതൽ താമസിക്കാൻ വന്നതാ, വേഗം കുളിച്ചിട്ട് പൊക്കോളാം". പെൺകുട്ടിക്ക് അയാൾ പറഞ്ഞത് കേട്ടിട്ട് കുലുക്കം ഒന്നുമുണ്ടായില്ല "ശരി, ഞാൻ ഇവിടെ അടുത്തുള്ളതാ, പേര് രാധ, വേഗം കുളിച്ചു കേറിക്കോ" അവൾ പറഞ്ഞു.
മഹേഷ്
💬 Comments
View all comments