0%

Chapter Title : അബദ്ധം 3 [PG]

Author : Kambikathakal Read All Parts 1.4K

ബോക്സിൽ ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങി. നല്ല വിശപ്പ് ഉണ്ടായിരുന്നു അടുത്ത് കണ്ട തട്ടുകടയിൽ കയറി ദോശയും മുറ്റക്കറിയും ചേർത്ത് ഒരു പിടി പിടിച്ചപ്പോൾ വയറു നിറഞ്ഞു. പോകേണ്ട അഡ്ഡ്രസ് നേരത്തെ തന്നെ ഒരു പേപ്പറിൽ കുറിച്ച് വച്ചിരുന്നു. അടുത്ത് കണ്ട ഓട്ടോ സ്റ്റാന്റിൽ കയറ്റി അന്വേഷിച്ചപ്പോൾ 340 രൂപ ആകും എന്നും പറഞ്ഞു. ബസിൽ തപ്പി നടക്കുന്നതിലും നല്ലത് ഇതാണെന്ന് തോന്നി

“ശെരി ചേട്ടാ പോകാം…”

കൃത്യം അര മണിക്കൂർ യാത്ര പറഞ്ഞ സ്ഥലത്ത് അയാൾ എത്തിച്ചു

“ ചേട്ടാ 500 രൂപയെ ഉള്ളൂ ചില്ലറ ഇല്ല. “

“രാവിലത്തെ ഓട്ടം ആണ് മോനെ എന്റെ കൈയിലും ചില്ലറ ഇല്ല. അടുത്തുന്നു എങ്ങാനും വാങ്ങാം പറ്റുമോ എന്ന് നോക്ക് “

“കാശ് ഞാൻ തരാം…”

പിന്നിൽ നിന്നുള്ള സുപരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഞാൻ ശെരിക്കും ഞെട്ടി. ആരെ കാണരുത് എന്ന് മനസ്സിൽ കരുതിയോ അയാൾ ദേ കൺ മുൻപിൽ നിൽക്കുന്നു. ചെറു ചിരിയോടെ അയാൾ അടുത്തേക്ക് നടന്നു വന്നു

“ഞാൻ രാവിലെ മുതൽ നിന്നെ നോക്കി നിൽക്കുക ആയിരുന്നു ഒരു ചെറിയ മാറ്റം ഉണ്ട് ഇന്നല്ല അടുത്ത തിങ്കളാഴ്ച ആണ് ജോയിൻ ചെയ്യേണ്ടത് 2 ആഴ്ചത്തെ ട്രെയിനിങ് ഉണ്ടാകും നിന്റെ താമസത്തിന്റെ കാര്യങ്ങളൊക്കെ ഞാൻ ശെരി ആക്കിയിട്ടുണ്ട് വാ പോകാം “

അയാൾ ഓട്ടോക്കാരന്റെ കൈയിൽ 2000 രൂപ വച്ച് കൊടുത്തു

“രാവിലത്തെ ഓട്ടമല്ലേ കുറച്ച് ലോങ്ങ്‌ തന്നെ ആയിക്കോട്ടെ “

പോകേണ്ട സ്ഥലമൊക്കെ അയാൾ ഓട്ടോക്കാരനോട് പറഞ്ഞ ശേഷം എന്നോട് കയറാൻ പറഞ്ഞു

💬 Comments

View all comments